കൊച്ചി: ഡിടിഎച്ച് സേവനദാതാവായ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി പ്രാദേശികമായി സെറ്റ് ടോപ്പ് ബോക്സുകള്‍ നിര്‍മിക്കുന്നതിന് തുടക്കം കുറിച്ചു. എച്ച് ഡി സെറ്റ് ടോപ്പ് ബോക്സുകളാണ് തുടക്കത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. വൈകാതെ എയര്‍ടെലിന്റെ എല്ലാ സെറ്റ് ടോപ്പ് ബോക്സുകളും ഇന്ത്യയില്‍ തന്നെ ഉത്പാദനമാരംഭിക്കും.
വിവിധ മേഖലകളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അണിചേരുകയാണ് ഇതോടെ എയര്‍ടെല്‍ എന്ന് ഭാരതി എയര്‍ടെല്‍ ഡിടിച്ച് മീഡിയ സിഇഓ ശശി അറോറ പറഞ്ഞു.
എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടു സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിജയകരമായ ഈ പദ്ധതിക്ക് കുതിപ്പേകാന്‍ ഇത് സഹായകരമാണെന്നും കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു.
പൂനെയിലെ രഞ്ജന്ഗോണിലെ നിര്‍മാണശാലയിലാണ് നിര്‍മാണം. ഹീറോ ഇലക്ട്രോണിക്സിന്റെ ഉപവിഭാഗമായ മൈബോക്സ് ടെക് പ്രൈവറ്റ് ലിമിറ്റഡും ഇന്റഗ്രേറ്റഡ് ഉപകരണങ്ങളുടെയും സെമി കണ്ടക്ടറുകളുടെയും നിര്‍മാതാക്കളായ എസ്ടി മൈക്രോഇലക്ട്രോണിക്സും ചേര്‍ന്നാണ് സെറ്റ് ടോപ്പ് ബോക്സിന് രൂപം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: