കൊച്ചി: പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് അല്‍ഫോന്‍സ് പുത്രന്. വ്യാജപ്പതിപ്പ് പ്രചരിച്ചത് തന്റെ അറിവോടെയാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കഴമ്പില്ലാത്തതാണെന്ന് അല്‍ഫോണ്‍സ് പറഞ്ഞു.
ഇതില്‍ തനിക്ക് കടുത്ത അമര്‍ഷമുണ്ട്. സ്വന്തം സിനിമ ഇന്റര്‍നെറ്റില്‍ ഇടേണ്ട ആവശ്യം തനിക്കില്ല. ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ ദിവസവും അന്‍വറും സുഹൃത്തുക്കളും തന്റെ ഫഌറ്റില്‍ വന്നിരുന്നു. കേസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ക്കു തൃപ്തിയുണ്ട്. പ്രേമത്തിന്റെ സംവിധായകനും എഡിറ്ററുമാണ് അല്‍ഫോണ്‍സ് പുത്രന്. പൈറസി കേസുമായി ബന്ധപ്പെട്ട് ആന്റി പൈറസി ടീം ബുധനാഴ്ച അല്‍ഫോന്‍സിന്റെ ആലുവയിലുള്ള വസതിയിലെത്തി മൊഴി രേഖപ്പെടുത്തുകയും സ്റ്റുഡിയോയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: