എരുമേലി: എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ മുടങ്ങിയ രാത്രികാല ചികിത്സ പുനരാരംഭിക്കത്തതില് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.രാത്രികാല ചികിത്സ ആരംഭിക്കാത്തതിനെതിരെ ലഭിച്ച ഹര്‍ജിയുടെ സിറ്റിംഗിനിടെയാണ് കോടതി വിമര്‍ശനം നടത്തിയത്. കാഞ്ഞിരപ്പളളി ലീഗല്‍ സര്‍വ്വീസ് അദാലത്ത് കോടതിയിലാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ രണ്ട് സിറ്റിംഗിലും പങ്കെടുക്കാതിരുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ ഹാജരായപ്പൊഴായിരുന്നു കോടതി വിര്‍ശനം നടത്തിയത്.
ആശുപത്രിയില്‍ രാത്രികാല ചികിത്സ നിലവില്‍ ഇല്ലാത്തതാണന്ന ഡി എം ഒ യുടെ വാദമാണ് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.നിയമിക്കുന്ന ഡോക്ടര്‍മാര്‍ അവധിയെടുത്ത് പോകുന്നതാണന്ന് ഡിഎംഒ കോടതിയില്‍ അറിയിച്ചതും വിമര്‍ശനത്തിന് കാരണമായി.നിരുത്തരവാദിത്വമായ സമീപനമാണ് അധികൃതരുടേതെന്ന് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി സി എച്ച് അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.ആരോഗ്യ വകുപ്പ് ഡയറക്ടറും വകുപ്പ് സെക്രട്ടറിയും ആഗസ്റ്റ് 18ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ അവര്‍ വരില്ലന്ന ഡിഎംഒ യുടെ മറുപടിയും വിമര്‍ശനത്തിന് ഇടയാക്കി. താങ്കളാണോ ആ കാര്യം തീരുമാനമിക്കുന്നതെന്ന് ചോദിച്ച കോടതി ഹാജരാകാന്‍ നോട്ടീസ് നല്‍കും മുമ്പ് വരില്ലന്ന് അറിയിക്കുന്നത് കോടതിയോടുളള അവഹേളനമാണന്ന് ചൂണ്ടിക്കാട്ടി.എരുമേലിയിലേത് സാമൂഹിക ആരോഗ്യ കേന്ദ്രമാണന്നും പ്രാഥമിക ആരോഗ്യ കേന്ദ്രമാണന്ന നിലയിലാണ് ഡിഎംഒ കരുതിയിരിക്കുന്നതെന്നും അതുകൊണ്ടാണ് നിലവില്‍ രാത്രികാല ചികിത്സ ഇല്ലെന്ന് പറഞ്ഞതെന്നും ഹര്‍ജിക്കാരനായ എച്ച് അബ്ദുള്‍ അസ്സീസ് പറഞ്ഞു.
വര്‍ഷങ്ങളായി എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാല ചികിത്സ ഉളളതാണന്ന് സിറ്റിംഗില്‍ പങ്കെടുത്ത നാട്ടുകാരും കോടിതിയെ അറിയിച്ചു.ഇനി ഡി എം ഒ കോടതിയില്‍ ഹാജരാകേണ്ടന്നും വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും ഹാജരാകുന്നതാണ് ഉത്തമമെന്നും കോടതി നിരീക്ഷിച്ചു.കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയില്‍ രാത്രികാല ചികിത്സ ഇല്ല ഏഴ് ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും സ്ഥിതിയില്‍ മാറ്റമില്ല.രണ്ട് ഡോക്ടര്‍മാരെ കൂടുതലായി നിയമിച്ചുവെങ്കിലും ഇവര്‍ ചുമതലയേറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: