തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മറ്റൊരു ഭാഗ്യനായികയെകൂടി മലയാള സിനിമയ്ക്കു സമ്മാനിക്കാന്‍ ബാലചന്ദ്രമേനോന് വീണ്ടുമെത്തുന്നു. ഞാന്‍ സംവിധാനം ചെയ്യും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് വിദേശ മലയാളി പെണ്‍കുട്ടിയായ ദക്ഷിണയാണ്.
സിനിമയില്‍ ബാലചന്ദ്രമേനോന് അവതരിപ്പിക്കുന്ന കൃഷ്ണദാസ് എന്ന സംവിധായകന്റെ മകളായാണ് ദക്ഷിണ എത്തുന്നത്.
ഇന്നലെ വൈകുന്നേരം സെനറ്റ്ഹാളില്‍ നടന്ന ചടങ്ങില്‍ ബാലചന്ദ്രമേനോന് തന്റെ പുതുമുഖ നായികയെ ആരാധകര്‍ക്കു പരിചയപ്പെടുത്തി്. ക്ഷണിക്കപ്പെട്ട അതിഥികള്‍ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ അഭിനേതാക്കളാവുന്നതിനും സെനറ്റ്ഹാള്‍ സാക്ഷ്യം വഹിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ശങ്കര്‍-മേനക പ്രണയജോഡിയും സിനിമയിലൂടെ കാണികള്‍ക്കു മുന്നിലെത്തുന്നുണ്ട്. ഇത് ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളെ തൊട്ടുണര്‍ത്തുമെന്ന് ബാലചന്ദ്രമേനോന് പറഞ്ഞു.
ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കവിയൂര്‍ പൊന്നമ്മ, രവീന്ദ്രന്, രണ്‍ജി പണിക്കര്‍, വിജി തമ്പി, ശ്രീലത, പി. ശ്രീകുമാര്‍, വിനീത്, ഷാജോണ്‍, സുനില്‍ സുഖദ, ധര്മജന് തുടങ്ങിയവരും വേദിയിലെത്തി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്ന സിനിമ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്നും ഒരു ടിപ്പിക്കല്‍ ബാലചന്ദ്രമേനോന് സിനിമയില്‍ നിന്നു വ്യത്യസ്തമായ ഒരുപാട് ചേരുവകള്‍ ഈ സിനിമയിലുണ്ടായിരിക്കുമെന്നും ബാലചന്ദ്രമേനോന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: