ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ നൂറോളം ഹൗസ് സര്ജന്മാര് പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കി. ഇരുപത്തിനാലു മണിക്കൂറും ജോലിചെയ്യുന്ന തങ്ങള്‍ക്ക് 500 രൂപ വേതനത്തില്‍ വര്‍ധനവ് ഉണ്ടാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, കേന്ദ്രീയ ലാബ് അത്യാഹിത വിഭാഗത്തിനു സമീപം സ്ഥാപിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സൂചന പണിമുടക്ക്.
ഇതേത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ എത്തിയ അനേകം രോഗികള്‍ക്ക് തിരികെ മടങ്ങേണ്ടി വന്നു. ഹൗസ് സര്ജന്മാരുടെ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം ഉണ്ടാക്കുമെന്ന് ആറ് മാസം മുന്‍പ് ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും ഇവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് സമരവുമായി ഹൗസ് സര്ജന്മാര് രംഗത്ത് വന്നത്. ഹൗസ് സര്ജന് അസോസിയേഷന് സംസ്ഥാന ജോയിന്റ് വൈസ് പ്രസിഡന്റ് ഷരുണ്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഡോ. കെ.കെ. ഷരുണ്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: