ആലപ്പുഴ: എസ്എന്‍ഡിപി കാക്കാഴം-നീര്‍ക്കുന്നം ശാഖയിലെ നിക്ഷേപ തട്ടിപ്പിനികയായവരുടെ പ്രശ്നങ്ങളില്‍ അടിയന്തര തീര്‍പ്പുണ്ടാകാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് നിക്ഷേപകരുടെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു,
1995-2006 കാലയളവിലായി ആയിരത്തിലേറെ ആളുകളില്‍ നിന്ന് 35 കോടിയോളം രൂപയാണ് അന്നത്തെ ഭാരവാഹികള്‍ തട്ടിയെടുത്തത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ എല്ലാ അപേക്ഷകളിലും അടിയന്തര തീര്‍പ്പുണ്ടാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പുണ്ടായാല്‍ മാത്രമേ എസ്എന്‍ഡിപി ശാഖയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു നല്കാന് കഴിയുകയുള്ളൂ.
അഡ്വക്കേറ്റ് ജനറലിനെ കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിക്കുകയും ഹൈക്കോടതിയില്‍ നിന്ന് അടിയന്തര നടപടിയുണ്ടാകാന്‍ സഹായിക്കണമെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ ആവശ്യം. പ്രസിഡന്റ് കെ. ശിവശങ്കരക്കുറുപ്പ്, സെക്രട്ടറി സരിതാ പ്രസാദ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. രാമചന്ദ്രകുറുപ്പ്, ആര്. ചന്ദ്രന്, എം.എന്‍. തമ്പാന്, പി.പി. സുമനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: