കുന്നത്തൂര്‍: പോരുവഴി പ്രഥാമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫലകത്തെ ചൊല്ലി തര്‍ക്കം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ പദ്ധതിയുമായി നേരിട്ട് ബന്ധമില്ലാത്ത കോണ്‍ഗ്രസ് അംഗത്തിന്റെ പേര് വന്നതാണ് പഞ്ചായത്ത് സമിതി അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടക്കാന്‍ കാരണമായത്.
എംപിക്കും എംഎല്‍എയ്ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെയും പേരിന് താഴെയായിട്ടാണ് വിവാദമായ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമായ പി.കെ. രവിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ എല്‍ഡിഎഫും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവുമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ഥിരം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ പേര് രേഖപ്പെടുത്താതെ പഞ്ചായത്തംഗത്തിന്റെ പേര് നല്‍കിയതാണ് തമ്മില്‍ത്തല്ലിന് കാരണമായത്.
പേര് ഫലകത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കോണ്‍ഗ്രസ്സ് നേതാവുകൂടിയായ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഇടതംഗങ്ങളുടെ പേരില്ലാത്തതിനാലാണ് ഇടതുപക്ഷവും തര്‍ക്കിച്ചത്. പ്രതിഷേധം ശക്തമായതോടെ വിവാദമായ പേര് നീക്കം ചെയ്യാന്‍ പഞ്ചായത്ത് ‘രണസമിതി തീരുമാനിച്ചു. എന്നാല്‍ പേര് ഫലകത്തില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് പഞ്ചായത്തംഗത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: