കൊല്ലം: എസ്എന്‍ വനിതാ കോളേജില്‍ ഹരിതഭൗമവര്ഷാചരണം നടത്തി. ഇതോടനുബന്ധിച്ച് കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു.
എസ്.എന്‍. വനിതാ കോളേജിനെയടക്കം എസ്എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പലപ്പോഴും അവഗണിക്കുകയാണെന്ന് ചടങ്ങില്‍ വെള്ളാപ്പള്ളി പറഞ്ഞു. എ.എ. അസീസ്, എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി.ജയദേവന്, കൊല്ലം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി എന്‍. രാജേന്ദ്രന്, പിടിഎ വൈസ് പ്രസിഡന്റ് പട്ടത്താനം സുനില്‍, പ്രൊഫ.വല്‍സമ്മാ രാജേന്ദ്രന്, ഷീലാസന്തോഷ്, പ്രിന്‍സിപ്പല്‍ ഡോ.ഷേര്‍ളി പി ആനന്ദ്, ഡോ.സീതാ തങ്കപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: