മുണ്ടക്കയം: 34 ദിവസമായി ബോയിസ് എസ്റ്റേറ്റ് പടിക്കല്‍ ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിലേ സത്യഗ്രഹസമരത്തിന്റെ രണ്ടാംഘട്ട സമരം ഉദ്ഘാടനം ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. എസ്റ്റേറ്റ് പടിക്കലെ സമരപന്തലില്‍ നിന്ന് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകരെ എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സായാഹ്നധര്‍ണ്ണയില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഭുവനചന്ദ്രന്, നേതാക്കളായ കുര്യാക്കോസ് ജോസഫ്, സതീശ്, പി.കെ അയ്യപ്പദാസ്, മോണ്സണ് സംസാരിച്ചു.
രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ബോയിസ് എസ്റ്റേറ്റിലെ മിച്ചഭൂമിയില്‍ ബിഎംഎസ് കൊടിനാട്ടി. തൊഴിലാളികളോടുള്ള ധിക്കാര നടപടി തുടരുകയാണെങ്കില്‍ ബോയിസ് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുക്കുന്ന വിധം സമരത്തിലേക്ക് നീങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. മറ്റ് തൊഴിലാളി സംഘടനകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ തൊഴിലാളി സമൂഹം തിരിച്ചറിയണംെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: