കുന്നത്തൂര്‍:ക്രിമിനല്‍ കേസുകളിലെ പ്രതികളെ ഉള്‍പ്പെടുത്തി ഗുണ്ടാസംഘങ്ങളെ വാര്‍ത്തെടുക്കാന്‍ സിപിഎം. പ്രത്യയശാസ്ത്ര അപചയങ്ങളെ കായികശേഷി ഉപയോഗിച്ച് നേരിടാനും നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാനും വേണ്ടിയാണ് പുതിയ ചുവപ്പ് സേന സിപിഎം രൂപീകരിക്കുന്നത്.
നിലവില്‍ പാര്‍ട്ടി സമ്മേളനങ്ങളിലും പരിപാടികളിലും അണിനിരക്കുന്ന ചുവപ്പ്സേനയെ മുഴുവന്‍സമയ പാര്ട്ടിപ്പടയാക്കാനാണ് നീക്കം. നിലവില്‍ റെഡ് വാളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് പുതിയ സേനയ്ക്കായി പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്കി കഴിഞ്ഞു.
ഓരോ ലോക്കല്‍ കമ്മിറ്റിയംഗങ്ങളില്‍ നിന്ന് 37 അംഗ പ്രവര്‍ത്തകരെയാണ് ഇതിനായി തെരഞ്ഞെടുക്കുക 31പേര് സജീവാംഗങ്ങളും 6പേര് റിസര്‍വും. ക്രിമിനല്‍കേസ്സുകളില്‍ ഉള്‍പ്പെട്ട, 163 സെന്റിമീറ്ററിന് മുകളില്‍ പൊക്കമുള്ള, കായികശേഷിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് രഹസ്യ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. പരിശീലനം നടന്നവരുടെ ആദ്യ മാര്‍ച്ച് കണ്ണൂരില്‍ നടന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ആസ്ഥാന ഓഫീസുകള്‍ക്കും ഇനി സുരക്ഷ ഒരുക്കുന്നതിനി ഇവരായിരിക്കും. സേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പളം നല്കുന്നതിനെപ്പറ്റിയും പാര്‍ട്ടിനേതൃത്വം ചിന്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: