ഓയൂര്‍: ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ പട്ടികജാതിമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റും ഓട്ടോതൊഴിലാളിയുമായ ചെറിയവെളിനല്ലൂര്‍ ചരുവിളപുത്തന്‍ വീട്ടില്‍ പ്രസാദി(41)ന് വെട്ടേറ്റു. കാര്‍ത്തികയില്‍ മഹേഷ്, മുകേഷ്, കല്ലൂര്‍ അഴികത്ത് വീട്ടില്‍ ആരിഫ് എന്നിവരുടെ നേതൃത്വത്തില്‍ വരുന്ന പത്തോളം പേര് ഇരുമ്പ് ദണ്ഡ്, വാള് തുടങ്ങിയ മാരകായുധങ്ങളുമായി വന്ന് ഓട്ടോ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ഓട്ടോ അടിച്ചു തകര്‍ത്തു. വടിവാള്‍ ഉപയോഗിച്ച് തലയ്ക്ക് വെട്ടിയത് കൈകൊണ്ട് തടയുകയായിരുന്നു. അടുത്ത കാലത്ത് ചെറിയ വെളിനല്ലൂര്‍ കേന്ദ്രീകരിച്ച് നിരവധി ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്ക് വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്നും അണികളുടെ ചോര്‍ച്ച തടയാന്‍ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഇപ്പോഴത്തെ ആക്രമണം.
റോഡുവിളയിലെ പാര്‍ട്ടി ഓഫീസില്‍ നിന്നാണ് ആക്രമണകാരികള്‍ ആയുധങ്ങളുമായി വന്നത്.
പ്രസാദ് നേരത്തെ ഉത്സവ കമ്മറ്റി ഭാരവാഹി കൂടി ആയിരുന്നപ്പോള്‍ ആയിരവല്ലി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താന്‍ ഡിവൈഎഫ്ഐക്കാര്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ഇത് തടഞ്ഞത്. കഴിഞ്ഞ വര്‍ഷം ഗുരുദക്ഷിണാ ചടങ്ങില്‍ ആക്രമണം നടത്തിയ പ്രതികള്‍ തന്നെയാണ് ഇതിന് പിന്നിലുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞയാഴ്ച്ച ഈ ‘ാഗങ്ങളില്‍ ബിജെപിയുടെ കൊടിതോരണങ്ങള്‍ വ്യാപകമായി തകര്‍ത്തിരുന്നു. അക്രമികളെ സംരക്ഷിക്കുന്നതോടൊപ്പം ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പോലീസ് ശല്യം ചെയ്യുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് ബിജെപി പ്രവര്‍ത്തകരായ ആകാശ്, പ്രശാന്ത്, അപ്പു എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: