മട്ടാഞ്ചേരി: ദേശീയവായനാദിനാഘോഷ ലഹരിയിലും കൊച്ചിന് കോര്പ്പറേഷന് വായനാശാലകള്‍ നോക്കുക്കിത്തികളാകുന്നു. നിന്തര അവഗണനയെ തുടര്‍ന്ന് നഗരാതിര്‍ത്തിയിലെ അഞ്ച് വായനശാലകളാണ് ശാപമോക്ഷം കാത്ത് മരണാസന്നനിലയില്‍ പ്രവര്‍ത്തിക്കുന്നത്. വായിച്ചു വളരാനുള്ള ജനകീയവകാശത്തെ ഇല്ലാതാക്കുന്നതോടോപ്പം, വരും തലമുറയ്ക്കായുള്ള വിജ്ഞാനശേഖരണത്തിനെ നാശോന്മുഖമാക്കുന്ന സമീപനമാണ് അധികൃതരുടെത്.
പുസ്തകശേഖരത്താലും, പ്രമുഖരുടെ സാന്നിധ്യത്താലും, സ്മരണകളാലും ശ്രദ്ധേയമായ കോര്പ്പറേഷന് വായനശാലകളാണ്. അവഗണനയിലുടെ നോക്കുകുത്തികളാകുന്നത്.
ഫോര്‍ട്ടുകൊച്ചി, അമരാവതി, ചുള്ളിക്കല്‍, പള്ളുരുത്തി, വൈറ്റില എന്നീ കേന്ദ്രങ്ങളിലാണ് കോര്പ്പറേഷന് വായനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. റഫറന്‍സ് ഗ്രന്ഥങ്ങളും നോവലുകള്‍, കവിതാസമാഹാരങ്ങള്‍, ചെറുകഥ പുസ്തകങ്ങള്‍, ഗവേഷണാത്മക പുസ്തകങ്ങള്‍ തുടങ്ങി ദിനപത്രങ്ങള്‍ വരെ വായനയ്ക്കായി തയ്യാറാക്കിയ കോര്പ്പറേഷന് വായനശാലകളില്‍ പക്ഷേ ഇവയെല്ലാം അലമാരകളില്‍ സുക്ഷിച്ച് വെയ്ക്കുന്ന ശേഖരമായി മാത്രം മാറുകയാണെന്ന് ലൈബ്രറി അംഗങ്ങളും, വായനാകൂട്ടങ്ങളും പറയുന്നു. പല ലൈബ്രറികളും എപ്പോള്‍ തുറക്കും, എപ്പോള്‍ പ്രവര്‍ത്തിക്കുമെന്നോ പറയാന്‍ കഴിയാത്ത അവസ്ഥയാണിത്.
കൊച്ചിന് കോര്പ്പറേഷന് ഫോര്‍ട്ടുകൊച്ചി മേഖലാ ഓഫീസിന് സമീപമുള്ള നഗരസഭാ ലൈബ്രറി മുന്‍സിപ്പല്‍ ഭരണകാലഘട്ടമുതലുള്ളതാണെന്നാണ് പറയുന്നത്. കൊച്ചി സന്ദര്‍ശനവേളയില്‍ എലിസബത്ത് രാജ്ജിയുടെ സാന്നിധ്യത്താല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ലൈബ്രറിയാണിത്. അമരാവതിയിലുള്ള എല്ജിപ്പൈ ലൈബ്രറി ഭരണാധികാരികളുടെ തികഞ്ഞ അവഗണനയുടെ പ്രത്യക്ഷ ദൃഷ്ടാന്തമാണെന്ന് വായനക്കാര്‍ പറയുന്നു.
കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറും, നഗരസഭാ, ലൈബ്രറി കമ്മിറ്റി അംഗവുമായ എല്ജിപ്പൈയുടെ സ്മരണാര്‍ത്ഥമാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ഓട്ടേറെ റഫന്‍സ് ഗ്രന്ഥങ്ങളുള്ളതാണ് ചുള്ളിക്കലുള്ള എം.കെ.രാഘവന് സ്മാരക വായനശാല. കുട്ടികള്‍ക്കായി സ്ഥാപിച്ചതാണ് പള്ളുരുത്തി വെളയിലെ കോര്പ്പറേഷന് ലൈബ്രറി, കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയാണ് വൈറ്റിലയിലെ കോര്പ്പറേഷന് ലൈബ്രറി.
ഓട്ടേറെ അത്യാധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും, റഫറന്‍സ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെങ്കിലും, ഇവ കൃത്യമായി വായനക്കാര്‍ക്ക് ലഭ്യമാക്കാനും, സാഹചര്യമൊരുക്കുന്നതിലും കോര്പ്പറേഷന് ഭരണകൂടം പരാജയപ്പെടുകയാണെന്ന് വായനക്കാര്‍ പറയുന്നു. 2005ല്‍ തുടങ്ങിയ കംപ്യൂട്ടര്‍ വല്‍ക്കരണം ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുര്‍ത്തിയാക്കാതെ പാതിവഴിയിലാണ്.
ലൈബ്രറിയന്മാരെ നിയമിക്കുന്നതിലും ശരിയായവായനാ സൃഷ്ടികള്‍ എത്തിക്കുന്നതിലും, കോര്പ്പറേഷന് ശ്രദ്ധിക്കാത്തത് കൊച്ചിയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട വായനാസൗകര്യത്തെയാണ്, അവകാശത്തെയാണ്. ഇല്ലാതാക്കുന്നത്. കോര്പ്പറേഷന് വസൂലാക്കുന്ന വീട്ടുകരത്തിന്റെ നിശ്ചിതശതമാനം തുക വായനാശാലകളുടെ പ്രവര്ത്തനങ്ങള്ക്കാണെന്നിരിക്കെ വായനാശാലകളെ മരണതുല്യമാക്കി വായനാശീലത്തെ ഇല്ലാതാക്കാനുള്ള കോര്പ്പറേഷന് ഭരണകൂടം ദേശീയ വായനാദിനാഘോഷത്തിന്റെ വേളയില്‍ വായനാശാലകള്ക്കായി ചിന്തിക്കട്ടെയെന്നാണ് ജനങ്ങളും, വായനാക്കുട്ടവും പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: