പാലാ: സംസ്ഥാനത്ത് പട്ടികജാതി-വര്‍ഗ്ഗ ഫണ്ട് വിനിയോഗം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന് ആവശ്യപ്പെട്ടു. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ വര്‍ഷംതോറും കോടികള്‍ നീക്കിവയ്ക്കുന്നതായാണ് കണക്കുകള്‍. എന്നാല്‍ ഈ വിഭാഗങ്ങളുടെ ദുരിതത്തിന് ഇനിയും അവസാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി മീനച്ചില്‍ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തിന് കേരള സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രികയില്‍ പറഞ്ഞ ഒരാവശ്യങ്ങള്‍ക്കും തീരുമാനമായിട്ടില്ലെന്ന് എ. ശ്രീധരന് പറഞ്ഞു. താലൂക്ക് പ്രസിഡന്റ് വി.പി. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. മുരളീധരന്, സംഘടനാ സെക്രട്ടറി കണ്ണന്, വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സുകുമാരന്‍ നായര്‍, സെക്രട്ടറി കെ.കെ. ശശി, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി അനിത എന്‍. നായര്‍, കെ.കെ. രാജന്, സിബി മേവട, കെ. ഹരിദാസ്, രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: