കോട്ടയം: സ്പോര്‍ട്സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്കു ഭക്ഷ്യ വിഷബാധ. നാഗമ്പടം ഓവര്‍ബ്രിഡ്ജിനു സമീപത്തുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന 10 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രാജി, ഗോപിക, അശ്വതി, പ്രീതി, അര്‍ഷന, ആതിര, അനുപ്രിയ, സ്വപ്ന, ഹരിത, ജോഷ്ലി എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍ന്മാര്‍ അറിയിച്ചു.
തിങ്കളാഴ്ച്ച രാത്രി കഴിച്ച ഭക്ഷണത്തില്നിന്നുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സസ്യാഹാരവും മാംസാഹാരവുമാണ് ഇന്നലെ വിളമ്പിയിരുന്നത്. രണ്ടും കഴിച്ചവര്‍ക്കും വിഷബാധയേറ്റിട്ടുണ്ട്. ഏതില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ എത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. ഇന്നലെ രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 25 കുട്ടികളാണു ഹോസ്റ്റലില്‍ താമസിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഇവിടെ നല്കുന്ന ഭക്ഷണത്തേക്കുറിച്ച് നേരത്തേതന്നെ വ്യാപക പരാതി ഉണ്ടായിരുന്നു. പലപ്പോഴും മോശം ഭക്ഷണമാണ് നല്‍കാറുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്നും യാതോരു നടപടിയും ഉണ്ടായില്ലെന്നും അക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: