കൊച്ചി: കോടതികളില്‍ മജിസ്ട്രേറ്റുമാരായി അയോഗ്യരെ ്യൂനിയമിക്കുന്നതായി ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യോഗ്യരായ സ്ഥിരം മജിസ്ട്രേറ്റുമാര്‍ക്കു പകരം ബെഞ്ച് ക്ലര്‍ക്ക്, ശിരസ്തദാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരെയാണു നിയമിച്ചിരിക്കുന്നത്.
ജില്ലയില്‍ പുതുതായി ആരംഭിച്ച 17 കോടതികളിലും അടിസ്ഥാ്യൂ സൗകര്യങ്ങളില്ല. ഇത്തരം നടപടികകളില്്യൂനീതി നിര്‍വഹണപ്രക്രിയ അട്ടിമറിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ കോടതികള്‍ വരുന്നതിനോടു യൂണിയന് എതിര്‍ക്കുന്നില്ലെന്നും അവിടെ യോഗ്യരായ ജൂഡീഷ്യല്‍ ഓഫീസര്‍മാരും, അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാവണം. കൂടാതെ അശാസ്ത്രീയമായി കോടതികള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കോടതികളില്‍ അഭിഭാഷക ചേമ്പറുകള്‍ സ്ഥാപിക്കണം.
ഹൈക്കോടതിയിലെ സ്റ്റാഫ് ്യൂനിയമങ്ങളും, മുന്‍സിഫ് മജിസ്ട്രേറ്റു നിയമനങ്ങളും പിഎസ്സിക്കു വിടണം.
ഒഴിവുള്ള ജുഡീഷ്യല്‍ പോസ്റ്റുകളിലും, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പോസ്റ്റുകളിലും സ്ഥിരം ്യൂനിയമം ്യൂനടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എറണാകുളത്തെയും, പെരുമ്പാവൂരിലെയും കോടതികളുടെ ്യൂനിര്മാണവും അടിയന്തിരമായി പൂര്‍ത്തിയാക്കണം. ഈ വിഷയങ്ങള്‍ ഉന്നയിച്ചു കേന്ദ്ര-സംസ്ഥാന്യൂ സര്‍ക്കാറുകള്‍ക്കും, ഹൈക്കോടതിക്കും പരാതി ്യൂനല്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ്യൂനാളെ ജില്ലാ ബാര്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച മുന്‍ എംപി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എന്‍.സി. മോഹനന്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ഡി. വിന്‍സെന്റ്, സെക്രട്ടറി അഡ്വ. കെ.കെ. ്യൂനാസര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: