ആലപ്പുഴ: പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തില്‍ ക്ഷേത്രത്തില്‍ ശിവമഹാത്മ്യ തത്വ മഹാസത്രത്തിനൊരുക്കങ്ങളായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ ഒന്നു മുതല്‍ 13 വരെ നടക്കുന്ന സത്രത്തില്‍ ടി.ആര് രാമനാഥന് വടക്കന്‍പറവൂര്‍ ആചാര്യനായിരിക്കും.
സത്രത്തിന് മുന്നോടിയായി കാശിയില്‍ നിന്ന് വിഗ്രഹവും കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ഗ്രന്ഥവും ഘോഷയാത്രയായി വരുന്ന 25ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ സംഗമിച്ച് രഥ ഘോഷയാത്രയായി ഒന്നിന് തിരുഐരാണിക്കുളത്ത് എത്തിച്ചേരും.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. രാമകൃഷ്ണന് ഭദ്രദീപ പ്രകാശനവും സത്രം ഉദ്ഘാടനവും നിര്‍വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. സോപാന സംഗീതം, സിനിമാതാരം പാരിസ് ലക്ഷ്മിയുടെ ശിവാര്‍ച്ചന, ടി.എസ്. രാധാകൃഷ്ണജിയുടെ ഭക്തിഗാന തരംഗിണി, യക്ഷഗാനം, മേതില്‍ ദേവികയുടെ മോഹനിയാട്ടം, പ്രൊഫ. വി. മധുസൂദനന് നായര്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരുടെ പ്രഭാഷണം വിവിധ ദിനങ്ങളിലായി വൈകിട്ട് നടക്കും.
പത്തിന് രാത്രി ഏഴിന് ജ്ഞാനസദസ് പി.എസ്.സി ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ 12ന് വൈകിട്ട് നാലിന് അവഭൃഥസ്നാന പ്രയാണം, ശിവാഗ്നി ജ്വലനം. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി.ആര്. രാജേഷ്, കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, രധാകൃഷ്ണന്‍, ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: