കറുകച്ചാല്‍: ലോക രക്തദാന ദിനത്തില്‍ കുന്നന്താനം പാലക്കത്തകിടി സെന്റ് മേരീസ് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വേറിട്ട ആശയവുമായി നാടിനു മാതൃകയായി. ‘ജീവന് രക്ഷിക്കാന്‍ നിങ്ങള്‍ ഒരു ഡോക്ടര്‍ ആകണമെന്നില്ല, രക്തദാതാവായാല് മതി’ എന്ന മുദ്രാവാക്യവുമായാണ് കറുകച്ചാല്‍, മാടപ്പള്ളി, മല്ലപ്പള്ളി പഞ്ചായത്തുകളിലെ സ്കൂളിനു സമീപത്തെ വാര്‍ഡുകളിലും കുന്നന്താനം പഞ്ചായത്തിലും രക്തസാക്ഷരതാ പ്രവര്‍ത്തനം എറ്റെടുത്തത്. എല്ലാവരുടെയും രക്തഗ്രൂപ്പറിയുകയും രക്തദാനസേന രൂപീകരിച്ച്, സൗജന്യവും സുരക്ഷിതവുമായ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ ഞായറാഴ്ച സെമിനാര്‍ നടത്തി. ആളുകളെ സംഘടിപ്പിച്ച് രക്തദാനസേന രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് വി. ജ്യോതിഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാന്തി ബി. നായര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി. ശ്യാമളകുമാരി പിറ്റിഎ പ്രസിഡന്റ് സുബിന് പഞ്ചായത്ത് വൈ.പ്രസി. വി.പി. രാധാമണിയമ്മ കെ.ആര്. മുരളീധരന്, എബി മേക്കരിങ്ങാട്ട്, സൂസന് ബിനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: