താനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും തനിക്ക് നല്ല ബോധമുണ്ടെന്നു നടന് നിവിന്‍ പോളി. ലാലേട്ടനുമായി(മോഹന്‍ലാല്‍) താരതമ്യം ചെയ്യാനുള്ള ലെവലിലൊന്നും താനെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ നൂറ് ചിത്രം ചെയ്താലും മോഹന്‍ലാല്‍ എന്ന നടന്റെ നിഴലിനരികില്‍ പോലും എത്താന്‍ തനിക്കാകില്ല. ഇത്തരം താരതമ്യപ്പെടുത്തല്‍ തന്നെ അലോസരപ്പെടുത്തുന്നു. ഇത്തരം താരതമ്യം നടത്തുന്നവര്‍ വസ്തുകളെ കുറിച്ച് ചിന്തിക്കുന്നില്ലേയെന്നും നിവിന്‍ ചോദിക്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പ്രതിഫലം 2 കോടിയായെന്ന വാര്‍ത്തയും നിവിന്‍ പോളി തള്ളി. ബുദ്ധിശൂന്യമാണ് ഈ വാര്‍ത്തയെന്നും മലയാള സിനിമയെ കുറിച്ച് അറിയുന്നവര്‍ക്ക് അത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ പോലെയുള്ള ചെറിയ ഇന്‍ഡസ്ട്രിയില്‍ ഇത്ര വലിയ പ്രതിഫലം വാങ്ങാന്‍ കഴിയില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിക്കുന്ന വാര്‍ത്തകളാണെന്നും നിവിന്‍ പറഞ്ഞു.
പ്രേമം സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട നായിക മലര് ആണെന്നു പറഞ്ഞ നിവിന്‍ തന്റെ വിജയത്തിന് പിന്നില്‍ വിനീത് ശ്രീനിവാസന് ആണെന്നും വ്യക്തമാക്കി.
പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രം മറ്റ് മലയാള ഹിറ്റ് ചിത്രങ്ങളേയെല്ലാം പിന്തള്ളി സൂപ്പര്‍ ഹിറ്റായതോടെ നിവിന്‍ പോളി പ്രതിഫലം ഉയര്‍ത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: