തിരുവനന്തപുരം: ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് പ്രീതിപണിക്കര് സംവിധാനം ചെയ്യുന്ന’തിലോത്തമ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
ക്ലബ്ബ് ഡാന്‍സറായ ‘റോസി’ യാദൃശ്ചികമായി ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയാകുന്നു. കൊലപാതകികള്‍ അതോടെ റോസിയുടെ പിന്നാലെ കൂടുന്നു. തുടര്‍ന്ന് റോസി നടത്തുന്ന പലായനമാണ് തിലോത്തമയുടെ ഇതിവൃത്തം. വിവിധ സ്ഥലങ്ങളിലെത്തുന്ന റോസി, അവിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് പ്രീതിപണിക്കര് ഒരുക്കുന്നത്. രചനാ നാരായണന്‍കുട്ടിയാണ് റോസിയെ അവതരിപ്പിക്കുന്നത്.
തിലോത്തമയുടെ പ്രോജക്ട് ഡിസൈനര്‍ അഭിനേത്രി ജിജാ സുരേന്ദ്രനാണ്. ഒപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും ജിജ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. എക്സി.പ്രൊഡ്യൂസേഴ്സ്-വി.സി.പ്രവീണ്‍, ബൈജു ഗോപാലന്, രചന-പ്രീതിപണിക്കര്, ഛായാഗ്രഹണം-അഘോഷ് വൈഷ്ണവം, ചീഫ് അസ്സോ. ഡയറക്ടര്‍-ചാക്കോ, പി.ആര്.ഒ-വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, സഹസംവിധാനം-ആനന്ദ് പത്മനാഭന്, ഗാനരചന-എം.ആര്.ജയഗീത, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സംഗീതം- ദീപക്ദേവ്,
രചനാ നാരായണന്‍കുട്ടി, സിദ്ദിഖ്, മനോജ് കെ.ജയന്, നന്ദു, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്, ബേസില്‍, അഖില്‍, തിരുമല രാമചന്ദ്രന്, ഷംസ് മണക്കാട്, ഫിറോസ്, സജിന്‍, ജിജാ സുരേന്ദ്രന്, സോനാ നായര്‍, വീണാ നായര്‍, തെസ്നിഖാന്, സജിതാമഠത്തില്‍, ദേവി ചന്ദന, സുരഭി, ലീലാപണിക്കര്‍, സേതുലക്ഷ്മി, മണക്കാട് ലീല, ഉമാനായര്‍ എന്നിവരാണ് അഭിനേതാക്കള്‍. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ‘തിലോത്തമ’ ഉടന്‍ പ്രദര്‍ശത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: