കൊച്ചി: മഹാരാജാസ് കോളേജില്‍ അനുജ പഠിച്ചിരുന്ന പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറിയില്‍ അനുസ്മരണ യോഗം നടത്തി. പോലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പഠനത്തില്‍ മിടുക്കിയായിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന് സംഭവിച്ചത് വിശ്വസിക്കാനാകുന്നില്ല. കാലം എന്നെങ്കിലും സത്യം പുറത്തുകൊണ്ടുവരും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷയും ലഭിക്കുമെന്ന് അവര്‍ പറഞ്ഞു. അനുജയുടെ പല സുഹൃത്തുക്കള്‍ക്കും ഫേസ്ബുക്ക് വഴി പലതരത്തിലുള്ള ഭീഷണികളും അശ്ലീല മെസ്സേജ്കളും ലഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: