കൊച്ചി: ജില്ലയില്‍ വയറിളക്കവും ഛര്‍ദ്ദിയും പടരുന്നതായി റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട് 181 പേര് ചികിത്സ തേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരുടെ കണക്കാണിത്.
എന്നാല്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ 200 ഓളം പേര് ചികിത്സയിലുണ്ടെന്നാണ് അറിയുന്നത്. ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍, ആലുവ, വെങ്ങോല, കുറുപ്പംപടി, വേങ്ങൂര്‍ എന്നിവിടങ്ങളിലാണ് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് കൂടുതല്‍ പേര് ചികിത്സ തേടിയിരിക്കുന്നത്. കാഞ്ഞൂരില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനുപുറമെ ചിലയിടങ്ങളില്‍ ഡങ്കിപ്പനിയും മലേറിയയും ഭീതി വിതക്കുന്നു.
വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചവര്‍ക്ക് ആറ് ദിവസം വരെ ചികിത്സ വേണ്ടിവരുന്നതായി പറയുന്നു. കുട്ടികളിലും പ്രായമേറിയവരിലുമാണ് അസുഖം കൂടുതലായി ബാധിച്ചിരിക്കുന്നത്.
പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വയറിളക്കവും ഛര്‍ദ്ദിയും പടരുന്നതിനുണ്ടായ സാഹചര്യമെന്തെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഫോര്‍ട്ടുകൊച്ചിയിലെ പകര്‍ച്ചവ്യാധിക്ക് കാരണം കുടിവെള്ളത്തിലെ മാലിന്യമാണെന്ന് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രദേശവാസികള്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കള്‍ കൂടുതലായി ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.വയറിളക്കവും ഛര്‍ദ്ദിയും വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക, മറ്റു ഉപയോഗങ്ങള്‍ക്ക് വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. കുടിവെള്ളം മൂടിവക്കുക, പഴകിയതും തണുത്തതുമായ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക. പനി, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന പക്ഷം ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: