കോട്ടയം: തെരുവ്നായയുടെ ആക്രണത്തില്‍ ഗുരുതര പരിക്കേറ്റ് പന്ത്രണ്ടോളം പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഖം, കണ്ണ്്, കൈകാലൂകള്‍, നെറ്റി എന്നിവടങ്ങളില്‍ ഗുരുതര കടിയേറ്റ് കുട്ടികളെ അടക്കമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ മുന്നുതെരുവ് നായകള്‍ മൂവാറ്റുപുഴ നഗരത്തില്‍ മുന്നില്കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു.
നഗരത്തിലെ പിഒ ജംഗ്ഷന്, ഹൈസ്കൂള്‍ ജംഗ്ഷന്, മൂവാറ്റുപുഴ ആശുപത്രി എന്നിവടങ്ങളിലാണ് തെരുവുനായകള്‍ ജനങ്ങളെ ഭീതിയിലാക്കിയത്. മൂവാറ്റുപൂഴ മാളിയേക്കല്‍ പുത്തന്‍പുരയില്‍ മോഹനന്റെ ഭാര്യമിനി(38), പ്ലാങ്കമുണ്ടയില് സെയ്ത്(65), ഷാനവാസ്(40), നെഹാന്‍(എട്ട്), ഷൈജു(35), ഷെറിന്(18), നടുവട്ടം സ്വദേശി ഡാനിയേല്‍(21), കോതമംഗലം തട്ടേക്കാട്ട് സ്വദേശി ബിനോയി(38), അമിത(എട്ട്), ടച്ചിലമറ്റം എല്‍ദോസിന്റെ ഭാര്യ ബിനി(34), സിമി(30), കോതമംഗലം സ്വദേശി വിജി(31) എന്നിവര്‍ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: