കൊല്ലം: എസ്എഫ്ഐ നടത്തിയഡിഡി ഓഫിസ് മാര്ച്ചില്കല്ലേറും അക്രമവും.വനിത പോലീസുകാരും മാധ്യമപ്രവര്‍ത്തകരും,വഴിയാത്രക്കാരും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.കല്ലേറില്‍ പോലീസ് ഫോട്ടോഗ്രാഫര്‍ മോഹന്‍ കുമാറിന്റ തലക്ക് ഗുരുതരമായി പരിക്കേറ്റു. ചോര വാര്‍ന്ന് റോഡില്‍ വീണ മോഹന്‍ കുമാറിനെ മാധ്യമ പ്രവര്‍ത്തകരാണ് ആശുപത്രിയിലാക്കിയത്.
അഞ്ചാലുംമൂട് സ്റ്റേഷനിലെ വനിത പോലീസ് ശോഭ‘,വെസ്റ്റ് സ്റ്റേഷനിലെ ഗായത്രി ചന്ദ്രന്, ഈസ്റ്റ് സിഐ ഷെരീഫ്, എസ്ഐ വിപിന്‍കുമാര്‍, പള്ളിത്തോട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സോമശേഖരന്‍ പിള്ള, അടൂര്‍ കെഎപി ബറ്റാലിയനിലെ പോലീസുകാരായ രാജേഷ്, സുനില്‍, ശക്തികുളങ്ങര സ്റ്റേഷനിലെ സിഒപി സുനില്‍ എന്നിവരെ പരുക്കുകളൊടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ടര്‍ ടിവിക്യാമറമാന് ഷിജു , മംഗളത്തിന്റ ഫോട്ടോഗ്രാഫര്‍ തമ്പി എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റു.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഡി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം.
മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ പോലീസുകാര്‍ക്കെതിരെ കല്ലേറു നടത്തി പോലീസ് ജീപ്പിന്റെ ഗ്ലാസ്സും അടിച്ചു തകര്‍ക്കുകയായിരുന്നു. മാര്‍ച്ചിലുട നീളം പല തവണ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇവര്‍ ശ്രമിച്ചു.തുടര്‍ന്ന് ഡിഡിഓഫീസിനു മുന്നില്‍ വച്ച് പോലീസിന് നേരെ കല്ലും കൊടി കെട്ടിയ വടികളും വലിച്ചെറിയുകയായിരുന്നു. കല്ലേറ് രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചവിടാന്‍ പോലീസ് ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു.ഇതിനിടയില്‍ പോലീസ് ജില്ലാ പഞ്ചായത്തിനുള്ളില്‍ നിന്നവരേയും പുസ്തക സഞ്ചിയുമായി പോയ മറ്റ് വിദ്യാര്‍ത്ഥികളേയും തല്ലിചതച്ചു.നഗരത്തില്‍ രണ്ട് മണിക്കുറോളം യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: