മുണ്ടക്കയം: കഞ്ഞിപ്പുരക്കൊരു കറിവേപ്പ് പദ്ധതിക്കു വ്യാഴാഴ്ച ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്കൂളില്‍ തുടക്കമാവും. ഓയിസ്ക ഇന്റര്‍നാഷണല്‍ കോട്ടയം ചാപ്റ്റര്‍ നടപ്പിലാക്കുന്ന കഞ്ഞിപ്പുരക്കൊരു കറിവേപ്പ് എന്ന പ്രോജക്ടിനാണ് ഏന്തയാര്‍ ജെ.ജെ. മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കംമാവുന്നത്.ഇതോടനുബന്ധിച്ച് പരിസ്ഥിതി ദിനാഘോഷവും ഒരുക്കിയിട്ടുണ്ട്.കേരള വന്യ ജീവി വകുപ്പിന്റെ പ്രകൃതി മിത്രക അവാര്‍ഡും ഓയിസ്ക ഇന്റര്‍നാഷണലിന്റെ മികച്ച പരിസ്ഥിതി അധ്യാപക അവാര്‍ഡും കരസ്ഥമാക്കിയ സ്കൂളിലെ മലയാളം അദ്ധ്യാപകന് ജോസ് ജോസഫിനെ സമ്മേളനത്തില്‍ ആദരിക്കും.
കഞ്ഞിപ്പുരക്കൊരു കറിവേപ്പ് പ്രോജക്ട് കേരളത്തിലെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുകയെന്നതാണ് ഓയിസ്ക ഇന്റര്‍ നാഷണല്‍ ലക്ഷ്യമിടുന്നത്. മാരക രോഗങ്ങളെ ഇല്ലാതാക്കാന്‍ കറിവേപ്പിന്റെ ഗുണം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയെന്നതാണ് പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് സ്കൂള്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ജോസഫ് ഉദ്ഘാടനം ചെയ്യും.മാനേജര്‍ മൈക്കിള്‍ എ. കളളിവയലില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മികച്ച പരിസ്ഥിതി അധ്യാപകനുളള അവാര്‍ഡ് ഒയിസ്ക ചാപ്റ്റര്‍ പ്രസിഡന്റ്കെ. ബിനു സമര്‍പ്പിക്കും. ആയിഷ് ഉസ്മാന്, കുസുമം മുരളി, ആലീസ് ജോണ്‍, മേഴ്സി മാത്യു, സജി വര്‍ഗീസ്, അന്നമ്മ ജോസഫ്, കെ. ജോസ് ജോസഫ്, ആര്. ഗോപകുമാര്‍ സാമൂഹീക സാംസ്കാരിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: