കോട്ടയം: ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ‘ശുചിത്വ കോട്ടയം’ പദ്ധതിയുടെ ‘ദീപം’ ഇന്ന് വൈകിട്ട് ആറിന് തിരുനക്കരയില്‍ തെളിയും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി കെ.സി.ജോസഫ്, എം.പി-എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ തലവന്മാര്, മത മേധാവികള്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ദീപമായെത്തി തിരുനക്കര മൈതാനിയില്‍ പ്രത്യേകമൊരുക്കിയ ദീപത്തിലേക്ക് നാളം പകരും. ശുചിത്വ ഗാനത്തിന്റ പ്രകാശനം, ശുചിത്വഗാനാലാപനം, ശുചിത്വ പ്രതിജ്ഞ എന്നീ പരിപാടികള്‍ നടക്കും.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ശുചിത്വ ദീപം തെളിയിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത സുജാതന്‍ അറിയിച്ചു. വൈകിട്ട് 5.30 ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ശുചിത്വദീപ റാലി നടത്തുമെന്നും ബ്ലോക്ക് പരിധിയിലുളള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ നിന്നുളള പ്രതിനിധികളും റാലിയില്‍ പങ്കെടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുസംബന്ധിച്ച ആലോചന യോഗങ്ങള്‍ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ ചേര്‍ന്നു. അതിരമ്പുഴ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജോര്‍ജും, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബാബുവും തിരുവാര്‍പ്പില്‍ പ്രസിഡന്റ് ചെങ്ങളം രവിയും നീണ്ടൂരില്‍ പ്രസിഡന്റ് ജോസ് കുടിലിലും യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്തിലെ യോഗം ബ്ലോക്ക്പഞ്ചായത്തംഗം കെ.റ്റി.സൈമണ്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി തങ്കേശന്റെ അധ്യക്ഷതയില്‍ യോഗം നടന്നു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തിലെ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പുല്ലാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ബ്ലോക്കില്‍ നിന്നും നിയോഗിച്ചിട്ടുളള ചാര്‍ജ് ഓഫീസര്‍മാര്‍ പദ്ധതി വിശദീകരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ശുചിത്വദീപം തെളിയിക്കുവാനും ശുചിത്വപ്രതിജ്ഞ എടുക്കുവാനും തീരുമാനിച്ചു. തുടര്‍ന്ന് 5.30 ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ശുചിത്വദീപ റാലി നടത്തുമെന്നും ബ്ലോക്ക് പരിധിയിലുളള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ നിന്നുളള പ്രതിനിധികളും റാലിയില്‍ പങ്കെടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത സുജാതന്‍ അറിയിച്ചു.
മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് കടുത്തുരുത്തി ബ്ലോക്കില്‍ നടത്തി. ക്ഷീരസംഘങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ശേഖരണവും, ഇലക്ടോണിക്സ്, ഇ-വേസ്റ്റ് ശേഖരണവും നടത്തി. ജൂണ്‍ നാലിന് എല്ലാ ക്ഷീര കര്‍ഷകരുടെയും വീട്ടില്‍ ശുചിത്വദീപം തെളിയിക്കുന്നതിനും തീരുമാനിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം പോള്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ബാബു, ക്ഷീരവികസന വകുപ്പ് ഓഫീസര്‍ കെ.ജയലക്ഷമി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കടുത്തുരുത്തി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ പി.എസ്.ഷിനോ.ജി.ഇ.ഒ ഷാജി ജേക്കബ്ബ് എന്നിവര്‍ ക്ലാസെടുത്തു.
പാമ്പാടി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും ആലോചനായോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. കൂരോപ്പട പഞ്ചായത്ത്ഹാളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയയോഗം കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. പളളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോര്‍ജിന്റെ അധ്യക്ഷതയിലും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സുജാത ശശീന്ദ്രന്റെ അധ്യക്ഷതയിലും മീനടം പഞ്ചായത്തില്‍ പ്രസിഡന്റ് പി.എം. സ്കറിയയുടെ അധ്യക്ഷതയിലും എലിക്കുളത്ത് പ്രസിഡന്റ് കെ.പി.കരുണാകരന് നായരുടെ അധ്യക്ഷതയിലും കിടങ്ങൂരില്‍ പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന്റെ അധ്യക്ഷതയിലും അകലകുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോസിന്റെ അധ്യക്ഷതയിലും യോഗങ്ങള്‍ ചേര്‍ന്നു. മണര്‍കാട് ഗ്രാമപഞ്ചായത്തിന്റെ യോഗം പ്രഡിഡന്റ് ബാബു.കെ.കോര ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയെ മാലിന്യവിമുക്തമാക്കുന്ന പദ്ധതിയില്‍ ക്രിയാത്മകമായി ഭാഗഭാക്കാകുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ ശുചിത്വ ദീപം തെളിയിക്കും. തുടര്‍ന്ന് നാലരയോടെ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ വാഹനങ്ങളുടെ അകമ്പടിയോടെ ശുചിത്വദീപറാലിയായി തിരുനക്കരയില്‍ നടക്കുന്ന ജില്ലാതല ശുചിത്വദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സാബു അറിയിച്ചു.
ശുചിത്വ കോട്ടയം പദ്ധതിയുമായി സഹകരിക്കുവാന്‍ കുരിശുംമൂട് മേഖലിലെ 40 ഓളം റെസിഡന്റ്സ് അസോസിയേഷനുകള്‍ ഒന്നിക്കുന്നു. പദ്ധതിയുടെ മുന്നോടിയായി 4ന് വൈകിട്ട് 6ന് കുരിശുംമൂട്ടില്‍ റേഡിയോ മീഡിയാ വില്ലേജ് സ്റ്റേഷന് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി ശുചിത്വദീപം തെളിയിക്കും. പ്രൊഫ.പി.ജി മത്തായി മുഖ്യപ്രഭാഷണം നടത്തും.മാലിന്യങ്ങള്‍ തരംതിരിച്ചാണ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. ജൈവ മാലിന്യങ്ങള്‍ റിംഗ് കമ്പോസ്റ്റ് യൂണിറ്റും ബയോ ഗ്യാസ് പ്ലാന്റുകളും ഉപയോഗിച്ച് ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള സാങ്കേതിക സഹായം അസോസിയേഷന് ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും പദ്ധതികളുമായി സഹകരിക്കുമെന്ന് മേഖലാ പ്രസിഡന്റ് സി.ജെ ജോസഫ്, സെക്രട്ടറി ബിനു തെക്കേക്കര, സ്കറിയാ ആന്റണി, ജോസഫുകുട്ടി പുറവടി, വിജി ഒളശ്ശയില്, സിസിലിക്കുട്ടി പൊന്നച്ചന്, റ്റി.പി ശ്രീനാഥ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: