എരുമേലി: സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും ചെറുവള്ളിത്തോട്ടം സര്‍ക്കാര്‍ഭൂമിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ചെറുവള്ളിത്തോട്ടം മാനേജ്മെന്റ് തോട്ടം ഒഴിഞ്ഞുപോകണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു. തോട്ടം മാനേജ്മെന്റ് അനധികൃതമായി കൈവശംവച്ചിരിക്കുന്ന കാക്കക്കല്ല്- മുക്കട റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചേനപ്പാടിയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എരുമേലി ഗ്രാമപഞ്ചായത്ത് റോഡ് രജിസ്റ്ററില്‍ 39-ാം നമ്പരായി രേഖപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത് വക റോഡ് മാനേജ്മെന്റ് വിട്ടുനല്‍കണമെന്ന് റവന്യൂ വകുപ്പും ആര്‍ഡിഒയും പഞ്ചായത്തും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരുകളില്‍ കേസ് നല്കി ഉത്തരവുകള്‍ അട്ടിമറിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പാട്ടഭൂമി കൈമാറ്റവും വ്യാജരേഖ ചമക്കലുമടക്കം ചെറുവള്ളി തോട്ടം കൈമാറ്റം തന്നെ അനധികൃതമാണെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ കേസുകളെല്ലാം പിന്‍വലിച്ച് മാനേജ്മെന്റ് തോട്ടം ഒഴിഞ്ഞുപോകണമന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കാക്കക്കല്ല്- മുക്കട റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതുവരെ ജനകീയ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. സമര സമിതി ചെയര്മാന് എന്‍.പി. മാധവന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.സി. അജികുമാര്‍, കെ.ജി. കണ്ണന്, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എസ്. മനോജ്, ബജെപി ജില്ലാ കമ്മറ്റിയംഗം കെ.വി. നാരായണന്, കെ.ആര്. സോജി, പി. വിജയരാഘവന്, എം.ആര്. ശ്രീജിത്ത്, മണി, എന്‍.എസ്. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: