കൊല്ലം: വഴിയും വൈദ്യുതിയുമില്ലാത്ത റോസ്മലയില്‍ വെളിച്ചമെത്തിക്കാന്‍ കൊല്ലം റോട്ടറി ക്ലബ് ഒരുങ്ങുന്നു. തെന്മലയില് നിന്നും പതിനഞ്ച് കിലോ മീറ്റര്‍ ഉള്ളില്‍ വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് റോസ്മല. ഏകദേശം 230 കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ പ്രദേശത്ത് നാളിതുവരെയായി വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരിനുപോലും കഴിഞ്ഞിട്ടില്ല. നിരന്തരമായി വന്യമൃഗഭീഷണിയില്‍ ജിവിക്കുന്ന ഇവര്‍ കുട്ടികളുടെ പഠിത്തവും മറ്റും വെളിച്ചമില്ലാത്തതിനാല്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു വരുകയായിരുന്നു.
ഈ സാഹചര്യത്ത#ിലാണ് കൊല്ലം റോട്ടറി ക്ലബ് എറ്റവും പാവപ്പെട്ട 135 വീടുകളില്‍ സോളാര്‍ ലൈറ്റ് നല്‍കുന്നത്. ഓരോ വീട്ടിലും രണ്ട് ലൈറ്റുകള്‍ വീതം നല്‍കുന്നതാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എസ്. ശശികുമാര്‍, എംഎല്‍എ കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകിലേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്പ്പിക്കുംപത്രസമ്മേളനത്തില് അലക്സാണ്ടര്‍ പണിക്കര്‍, സഖറിയ കെ. സാമുവല്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: