പത്തനാപുരം: മദ്യപിച്ച് ടിപ്പര്‍ ഓടിച്ച െ്രെഡവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കമുകുംചേരി സ്കൂള്‍ ജംഗ്ഷനില്‍ വച്ചാണ് രാവിലെ ടിപ്പര്‍ പിടിച്ചെടുത്തത്. പനമ്പറ്റ ഭാഗത്തെ ക്വാറിയില്‍ നിന്നും പാറയുമായി എത്തിയ ലോറിയിലെ െ്രെഡവറാണ് മദ്യപിച്ചിരുന്നത്. പുനലൂര്‍ വന്മള അശോകവിലാസത്തില്‍ അശോകനെയാണ് നാട്ടുകാര്‍ പിടികൂടിയത്.
സ്കൂള്‍ സമയത്ത് അമിതവേഗത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് കമുകുംചേരി സ്കൂള്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. സ്കൂള്‍ സമയത്ത് ടിപ്പറുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് നാട്ടുകാര്‍ അറിയിച്ചെങ്കിലും ജനക്കൂട്ടത്തിനിടയിലൂടെ അശോകന് വാഹനം മുന്നോട്ട് ഓടിച്ചു.
പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ െ്രെഡവറെ പിടിച്ച് പുറത്തിറക്കി പരിശോധിച്ചപ്പോഴാണ് മദ്യപിച്ച വിവരം അറിയുന്നത്. നാട്ടുകാര്‍ വാഹനം തടഞ്ഞിടുകയും െ്രെഡവറെ മര്‍ദ്ദിക്കുകയും ചെയ്തു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി െ്രെഡവറെ കസ്റ്റഡിയിലെടുത്തു. കുറെ നാളുകളായി കമുകുംചേരി, കാര്യറ പനമ്പറ്റ പാതകളില്‍ ടിപ്പറുകള്‍ അമിതവേഗത്തില്‍ ഓടുന്നതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: