കൊച്ചി: സപ്ലൈകോയിലെ പ്രമോഷന് സംബന്ധിച്ച് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് സപ്ലൈകോ നാഷണല്‍ എംപ്ലോയിസ് അസോസിയേഷന് (ഐഎന്‍ടിയുസി). ഡപ്യൂട്ടേഷന് അവസാനിപ്പിച്ച് എല്ലാ തസ്തികകളിലും 60 ശതമാനം പ്രമോഷന് നടപ്പില്‍ വരുത്തുമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യവകുപ്പ് മന്ത്രിയും ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സപ്ലൈകോ മാവേലി ഭവനു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 11ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
സപ്ലൈകോയില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭ്യമാക്കുക, സബ്സിഡികള്‍ അനുവദിക്കുക, ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കുക, താല്‍ക്കാലിക പാക്കിങ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിക്കും. അവഗണന തുടര്‍ന്നാല്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. ഭാരവാഹികളായ സുഭാഷ് മുഖത്തല, ആര്. വിജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: