കോട്ടയം: പുതുതലമുറ വായനശാലകളില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരി കെ.ആര്. മീര. കോട്ടയം ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അവാര്‍ഡ് നേടിയതിന് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മീര. സാഹിത്യം എന്നത് എല്ലാ മനുഷ്യരുടേയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വായനശാലകളുടെ വരവോടുകൂടിയാണ് സാഹിത്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിയുവാന്‍ സാധിച്ചത്. തന്റെ ചെറുപ്പകാലത്ത് നാട്ടില്‍ വായനശാലകള്‍ ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി മികച്ച എഴുത്തുകാരിയായേനെ എന്നും കെ.ആര്. മീര പറഞ്ഞു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബി.ഇക്ബാല്‍, ഡോ. പി.പി. രവീന്ദ്രന്, സി.കെ. ഉണ്ണികൃഷ്ണന്, കെ.വി. ജനാര്ദ്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 31 വരെ കോട്ടയം തിരുനക്കര മൈതാനിയില്‍ നടക്കും. പുസ്തക പ്രദര്‍ശനം, സെമിനാറുകള്‍, പ്രതിഭകളെ ആദരിക്കല്‍, അനുസ്മരണ പ്രഭാഷണം, കവി സമ്മേളനം, ഗ്രന്ഥശാലാസമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഈ ദിവസങ്ങളിലായി പുസ്തകോത്സവ വേദിയില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: