ചങ്ങനാശേരി: നഗരസഭയില്‍ ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ചിട്ടും വികസകാര്യത്തില്‍ ആവിഷ്കരിച്ച നിരവധി പദ്ധതികള്‍ അട്ടിമറിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സുകളിലെ മുറികള്‍ വാടകയ്ക്ക് കൗണ്‍സിലര്‍മാര്‍ കൈക്കലാക്കുകയും, ബിനാമി പേരില്‍ അമിത വാടകയ്ക്ക് മറിച്ച് നല്കി ആയിരങ്ങള്‍ കൊള്ളലാഭം ഉണ്ടാക്കുന്നതായും പരാതിയുണ്ട്.
സാധാരണക്കാരന് സ്വന്തം വീടിന്റെ അറ്റകുറ്റപണി ചെയ്താല്‍ പൊളിച്ച് മാറ്റാന്‍ നിര്‍ദേശിക്കുകയും അമിത പിഴ ഈടാക്കുമ്പോഴും കൗണ്‍സിലര്‍മാര്‍ക്കും ഉദേ്യാഗസ്ഥന്‍മാര്‍ക്കും ഇഷ്ടമുള്ളവര്‍ക്ക് പ്രധാന റോഡ് വരെ നിര്‍മ്മാണപ്രവര്‍ത്തനം നടത്താന്‍ ഒത്താശ ചെയ്തു കൊടുക്കുന്നു.
പൂവക്കാട്ടുചിറ നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് ഭരണകക്ഷിയില്‍പെട്ട കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുകയും, അനേ്വഷണം ആവശ്യപ്പെടുകയും ചെയ്തു. അഴിമതിക്കെതിരെ ബി.ജെ.പി ടൗണ്‍ കമ്മറ്റി നാളെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും പെരുന്ന മാരാര്‍ജി ഹൗസില്‍ നിന്നും 10ന് ആരംഭിക്കുന്ന പ്രകടനം നഗരസഭാ കവാടത്തില്‍ എത്തുന്നതും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജന് മേടയ്ക്കല്‍, നിയോജകണ്ഡലം കണ്‍വീനര്‍ എം.എസ്. വിശ്വനാഥന്, ടൗണ്‍ കമ്മറ്റി പ്രസിഡന്റുമാരായ ആര്. ഉണ്ണികൃഷ്ണപിള്ള, സോണി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: