കൊല്ലം: പുനലൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ഗോപകുമാറിന് തുടര്‍ന്നും സ്റ്റേഷന് ചുമതല നല്കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി പരിശോധിച്ച് ആവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജുഡീഷ്യല്‍) അംഗം ആര്. നടരാജന്.
പുനലൂര്‍ സബ്ഇന്‍സ്പെക്ടറായിരുന്ന കെ.എസ്. ഗോപകുമാറിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ഗോപകുമാര്‍ അനേ്വഷിച്ച പുനലൂര്‍ പോലീസ്സ്റ്റേഷനിലെ കേസുകള്‍ പുനരനേ്വഷിക്കണമെന്ന് കമ്മീഷന് അനേ്വഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
പ്രവാസിയായ പുനലൂര്‍ തിരുവാഴിമുക്ക് സ്വദേശി ജോണ്സന് ജോര്‍ജ്ജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പുനലൂര്‍ പാണങ്ങാട് തനിക്ക് സ്വന്തമായി പത്തുസെന്റ് സ്ഥലമുണ്ടെന്നും അയല്‍ക്കാരി വസ്തു കയ്യേറിയെന്നും പരാതിയില്‍ പറയുന്നു. പുനലൂര്‍ സ്റ്റേഷനില്‍ താന്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. ഒടുവില്‍ കേസെടുക്കാന്‍ എസ്പിയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കേണ്ടി വന്നു.
പരാതി കമ്മീഷന് അംഗം ആര്. നടരാജന്റെ നിര്‍ദ്ദേശാനുസരണം കമ്മീഷന്റെ അനേ്വഷണ വിഭാഗം ഡിവൈഎസ്പിയായിരുന്ന കെ.ബി. രവി അനേ്വഷിച്ചു. പരാതിക്കാരന് നിയമപരമായി ലഭിക്കേണ്ട ഒരു സംരക്ഷണവും പോലീസിന്റെ ഭാഗത്തു നിന്നും ലഭിച്ചില്ലെന്ന് കമ്മീഷന് കണ്ടെത്തി.
പുനലൂര്‍ സ്റ്റേഷനിലുള്ള ക്രൈം നമ്പര്‍ 1727/11, 1032/13, 1033/13 എീ കേസുകള്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന് അനേ്വഷിക്കണമെന്ന് കമ്മീഷന്റെ അനേ്വഷണ വിഭാഗം ശുപാര്‍ശ ചെയ്തു. പുനലൂര്‍ എസ്ഐ ആയിരിക്കെ ഗോപകുമാര്‍ കൈകാര്യം ചെയ്ത എല്ലാ കേസുകളും പുനരനേ്വഷിക്കണമെന്നും അനേ്വഷണ റിപ്പോര്”ില് പറയുന്നു.മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൈം നമ്പര്‍ 1032/13, 1033/13 നമ്പര്‍ കേസുകള്‍ ഡിവൈഎസ്പി അനേ്വഷിക്കണമെന്ന് കമ്മീഷന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. ക്രൈം 1727/11 അനേ്വഷണം പൂര്‍ത്തിയാക്കിയതിനാല്‍ കോടതിയുടെ അനുവാദം വാങ്ങി പുനരനേ്വഷിക്കണം. ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: