പൊന്‍കുന്നം: യന്ത്രവത്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ തൊഴിലാളികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി റ്റി.എം. നളിനാക്ഷന്. കോട്ടയം ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം പൊന്‍കുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എം. ജഗന്മയലാല് അധ്യക്ഷത വഹിച്ചു.
2014-15 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണിയന് ജനറല്‍ സെക്രട്ടറി വി.എസ്. പ്രസാദും, സാമ്പത്തിക റിപ്പോര്‍ട്ട് ജില്ലാ ഖജാന്‍ജി പി.കെ. തങ്കച്ചനും സമ്മേളനത്തില്‍ അവതരിപ്പിച്ചു. തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയം കെ.ബാബു ചങ്ങനാശ്ശേരിയും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന പ്രമേയം എന്‍.ആര്. വേലുക്കുട്ടി എരുമേലിയും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ പി.കെ. ചന്ദ്രന്, വി.മോഹനന്, എ.വി.ഷാജി, എ.പി. കൊച്ചുമോന്, എം.കെ. വിനോദ്, പി.എസ്. സന്തോഷ്, പി.ആര്. സോമശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എ.പി. കൊച്ചുമോന് (പ്രസിഡന്റ്), പി.എസ്. സന്തോഷ്, പി.ആര്. സോമശേഖരന്‍, പി.കെ. ചന്ദ്രന്, വി.മോഹനന്, ഒ.കെ. മണിക്കുട്ടന് (വൈസ് പ്രസിഡന്റുമാര്‍), വി.എസ്. പ്രസാദ് (ജനറല്‍ സെക്രട്ടറി), കെ. ബാബു, സി.ആര്. ബിജുകുമാര്‍, എ.വി. ഷാജി, എന്‍.ആര്. വേലുക്കുട്ടി, എം.കെ. വിനോദ് (സെക്രട്ടറിമാര്‍), പി.കെ. തങ്കച്ചന് (ഖജാന്‍ജി) എന്നിവരടങ്ങുന്ന 25 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: