കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടയിലുണ്ടായ ചികിത്സാപിഴവിനെ കുറിച്ച് അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജുഡീഷ്യല്‍) അംഗം ആര്. നടരാജന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്കി.
ഏഴുകോണ് പോച്ചംകോണം സ്വദേശിനി പി. ശാന്തമ്മയുടെ പരാതിയിലാണ് നടപടി. 2013ല്‍ ഉണ്ടായ ഒരപകടത്തില്‍ ശാന്തമ്മയുടെ കാലില്‍ കമ്പിയിട്ടിരുന്നു. ഒരു വര്‍ഷത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കാലില്‍ നിന്നും കമ്പി ഉടന്‍ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. 2014 ജൂണ്‍ 5ന് ആശുപത്രിയില്‍ പ്രവേശിച്ച തനിക്ക് കഴുത്തിനു മുകളില്‍ അനസ്തീഷ്യസിസ്റ്റ് നല്കിയ കുത്തിവയ്പ്പിനെ തുടര്‍ന്ന് കഴുത്ത് നീരുവന്ന് വീര്‍ത്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ‘ര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആറ് ദിവസം ഐസിയുവില്‍ കിടന്നു.
കമ്മീഷന് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുള്ളതായി കാണുന്നില്ലെന്നും എന്നാല്‍ ഉന്നതതല അനേ്വഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടാരക്കര ആശുപത്രിക്കൊപ്പം മെഡിക്കല്‍ കോളേജിലെ ചികിത്സയിലും പിഴവുണ്ടോ എന്വേഷിക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അനേ്വഷണത്തിന് നിയോഗിക്കുന്ന വിദഗ്ദ്ധസമിതിയില്‍ പരാതിക്കാരിയെ ചികിത്സിച്ച ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ പാടില്ല. പരാതിക്കാരിയെ പരിശോധിച്ച് സംഭവത്തിനുശേഷം അവര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം. റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കണമെന്ന് ആര്. നടരാജന് ഉത്തരവില്‍ പറയുന്നതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: