കരുനാഗപ്പള്ളി: സമകാലിക ജീവതത്തില്‍ സൈബര്‍ യന്ത്രങ്ങള്‍ മാറ്റിനിര്‍ത്തപ്പെടാനാകാത്ത തരത്തില്‍ ജീവിതഭാഗമായി മാറിയെന്ന് സാഹിത്യകാരന് ഡോ. മനോജ് കുറൂര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയിലൂടെ രൂപപ്പെട്ട പ്രസാധക സംഘമായ സയൂര ബുക്സ്, കേളികൊട്ട് കൂട്ടായ്മ, ഇടക്കുളങ്ങര സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച സസ്നേഹം എന്ന പരിപാടിയില്‍ ‘എഴുത്തിന്റെ സൈബര്‍ സാദ്ധ്യതകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്തിന്റെ പരമ്പരാഗതശൈലികള്‍ പൊളിച്ചുമാറ്റുന്ന കാഴ്ചയാണ് സൈബര്‍ ലോകം തുറന്നു തരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സുധീര്‍ കാരിയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.വി. കൃഷ്ണപിള്ള അവാര്‍ഡ് ജേതാവ് ഡോ. ആര്. ഭദ്രനെ ചടങ്ങില്‍ സാഹിത്യകാരന് രവിവര്‍മ്മ തമ്പുരാന് ആദരിച്ചു. ഇടക്കുളങ്ങര ഗോപന് രചിച്ച ‘ചില പെണ്ണുങ്ങള് ഇങ്ങനെയാണ്’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കവയിത്രി ബൃന്ദ നിര്‍വഹിച്ചു.
പ്രൊഫ. കെ.ബി. ശെല്‍വമണി, പ്രവീണ്‍ മനയ്ക്കല്‍, ജയകൃഷ്ണന്, കെ.ആര്. ചന്ദ്രന്, പി.സനല്‍കുമാര്‍, അഡ്വ.കെ. ഭാസ്ക്കരപിള്ള, സജിപിള്ള, ഇടക്കുളങ്ങര ഗോപന് എന്നിവര്‍ സംസാരിച്ചു. ആര്. സനജന്‍ സ്വാഗതവും നിതീഷ്. ജി നന്ദിയും പറഞ്ഞു. കവി സമ്മേളനം സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എം. സംങ് അദ്ധ്യക്ഷത വഹിച്ചു. സുധീരാജ്, കിടങ്ങയം ഭരതന്, ബിജു.ജി. നാഥ്, ശാസ്താംകോട്ട റഹീം, ശീതളാസലാം എന്നിവര്‍ പങ്കെടുത്തു. കെ.രാമചന്ദ്രന് പിള്ള സ്വാഗതവും, ബി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: