കൊച്ചി: സംസ്ഥാന സാക്ഷരതാ മിഷന് ആരംഭിച്ച ഹയര്‍സെക്കണ്ടറി തുല്യത കോഴിസിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്കി. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി സംസ്ഥാനയുവജനകമ്മീഷന് അംഗവും ജില്ലാസാക്ഷരതാസമിതിയംഗവുമായ സുജിത്ത്പോള് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ് അദ്ധ്യക്ഷനായിരുന്നു.
ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.കെ.അബ്ദുള്‍ റഷീദ്, ജില്ലാസാക്ഷരതാസമിതിയംഗം ജയിംസ് പാറക്കാട്ടില്, സംസ്ഥാനസാക്ഷരതാമിഷന്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ദീപാജയിംസ്, ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റിയംഗം ജി.എസ്.ദീപ, ജില്ലാകോഴ്സ് കണ്‍വിനര്‍ സി.പി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ.എം.സുബൈദ സ്വാഗതവും ആര്.അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.
ഹയര്‍സെക്കണ്ടറി തുല്യതാകോഴ്സിന്റെ ഒന്നാമത് ബാച്ചില്‍ ആദ്യത്തെ ഒന്നരമാസക്കാലം ബ്രിഡ്ജ് കോഴ്സാകും സംഘടിപ്പിക്കുക. പഠിതാവിന് പാഠ്യവിഷയവുമായി ബന്ധപ്പെടുത്തുക, അവരുടെ ബോധനശേഷി വര്‍ദ്ധിപ്പിക്കുക, വായനാശീലം വളര്‍ത്തുക എന്നിവയാണ് ബ്രിഡ്ജ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 25 പഠനകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊമേഴ്സ് ഗ്രൂപ്പുകാര്‍ക്ക് ഒമ്പത് പഠനകേന്ദ്രമാണ് ഉള്ളത്. 24 ന് ഹയര്‍സെക്കണ്ടറി തുല്യത ജില്ലാതല പ്രവേശനോത്സവം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: