കോട്ടയം: പോലീസ് അന്വേഷണ സംഘത്തിന്റെ മികവ് പാറമ്പുഴ കൊലക്കേസ് പ്രതി അഞ്ചാം നാള് പിടിയിലായി. സമര്‍ദ്ധമായ ആസൂത്രണത്തിലൂടെ ഒരു കുടുംബത്തിലെ മൂന്നംഗങ്ങളെ കൊല ചെയ്ത നരേന്ദ്രനെയാണ് പാമ്പാടി സിഐ സാജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തന്റെ പേരും നാടുമെല്ലാം തെറ്റായി നല്‍കിയും വ്യാജതിരിച്ചറിയല്‍ രേഖകള്‍ കാണിച്ചുമാണ് നരേന്ദ്രന് പാറമ്പുഴയിലെ ലാല്‍സണിന്റെ ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി സംഘടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കൊലനടത്തിയതിന് ശേഷം അന്വേഷണം വഴിതിരിച്ച് വിടുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ കൊലപാതക വാര്‍ത്ത പുറത്തുവന്ന സമയം മുതല്‍ ജില്ലയിലെ പോലീസ് സേന തങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതരത്തില്‍ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രതി നരേന്ദ്രന്റേയും കൊല്ലപ്പെട്ട പ്രവീണ്‍ ലാലിന്റേയും മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുംബൈയിലേക്കും യുപിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പാമ്പാടി സിഐ സാജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യുപിയിലെ ഫിറോസാബാദിലെ ചേരിപ്രദേശത്തുനിന്നും സാഹസികമായിട്ടാണ് പ്രിതികൂടിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി എം.വി. ദിനേശിന്റെയും കോട്ടയം ഡിവൈഎസ്പി അജിത്തിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കീഴിലായിരുന്നു അന്വേഷണം. കേസന്വേഷണത്തില്‍ കേരള പോലിസിന്റെ സാമര്‍ത്ഥ്യം ഒരിക്കല്‍കൂടി തെളിയിക്കുന്നതായി പാറാമ്പുഴ സംഭവത്തിലെ അന്വേഷണവും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതുമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: