കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഉമ്പിടി പാണൂര്‍ കവല ഭാഗത്ത് നടേല്കുന്ന് ഇടിച്ചുകൊണ്ടുപോകാന് വന്ന ടിപ്പര്‍ലോറി നാട്ടുകാര്‍ തടഞ്ഞു. വീടു വയ്ക്കാനെന്ന വ്യാജേന സ്വകാര്യ വ്യക്തിയാണ് മണ്ണെടുക്കാന്‍ ആരംഭിച്ചത്. ഒരു പ്രദേശത്തെ മുഴുവന്‍ കുടിവെളള സ്രോതസ്സായ നീരുറവകള്‍ ആരംഭിക്കുന്നത് ഈ കുന്നില്‍ നിന്നാണ്. എന്നാല്‍ മണ്ണെടുക്കാന്‍ ആനുവാദം നല്കിയ പഞ്ചായത്ത്,വില്ലേജ് അധികാരികള്‍ സമീപവാസികളുടെ അഭിപ്രായങ്ങളും സമ്മതവും നേടാതെയാണ് അനുമതി പത്രം നല്‍കിയതെന്നു നാട്ടുകാര്‍ പറഞ്ഞു ഇതിനെതിരെ ആര്.ഡി.ഒ കളക്ടര്‍, റവന്യു മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിരോധന ഉത്തരവു നല്‍കാത്തത് ജനങ്ങളില്‍ പ്രതിഷേധം ഉയര്്ത്തിയിട്ടുണ്ട്. നാട്ടുകാരുടെ സമ്മതം തേടാതെ മണ്ണെടുക്കാന്‍ അനുവാദം നല്‍കിയതിനു പിന്നില്‍ പഞ്ചായത്ത്-റവന്യു അധികാരികള്‍ പണം കൈപ്പറ്റിയിക്കാമെന്ന് സഥാലനിവാസികള് പറഞ്ഞു. വളരെ നാളുകളായി മണ്ണ് മാഫിയയും അധികാരികളുമായുള്ള അവിശുദ്ധബന്ധമാം മൂലം കറുകച്ചാലില്‍ മണ്ണെടുപ്പ് സജീവമാണ്. പാണൂര്‍ക്കവലയില്‍ മണ്ണെടുക്കാന്‍ മണ്ണ് ലോബികള്‍ ഭീഷണിപ്പെടുത്തുകയും ജനങ്ങളെ പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യങ്ങളെ നേരിടാന്‍ പഞ്ചായത്ത് മെമ്പറന്മാര്, സാമൂഹ്യരാഷ്ട്രീയപ്രവര്‍ത്തകര്‍ രക്ഷാധികാരികളായി 101 അംഗ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. രൂപീകരണ സമ്മേളനം ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. പി.ഡി.പാപ്പൂട്ടി, പ്രസന്നകുമാര്‍, മണി എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്ക് പതിനായിരം പേര് ഒപ്പിട്ട ഭീമഹര്‍ജി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: