തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിനെ രക്ഷിക്കാന്‍ വൈക്കം സര്‍ക്കിള്‍ സഹകണ യൂണിയന് രംഗത്ത്. ശാസ്ത്രീയ പഠനങ്ങളില്ലാതെയുള്ള പദ്ധതികള്‍ മൂലം നദി വലിയ പ്രതിസന്ധിനേരിടുകയാണ്. കൂടാതെ അനിയന്ത്രിതമായ മലിനീകരണവും വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് മൂവാറ്റുപുഴയാറിനെ മരിക്കാന്‍ അനുവദിക്കരുത് എന്ന പേരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന് തീരുമാനിച്ചത്. എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചാണ് ജനകീയ കൂട്ടായ്മ.
നാളെ വൈകിട്ട് 4ന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെ. അജിത് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. മോന്‍സ്ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: