കോട്ടയം: റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന എടിഎം കൗണ്ടര്‍ സ്ഥലംമാറ്റിയത് ട്രെയിന്‍ യാത്രികര്‍ക്ക് ദുരിതമായി. സ്റ്റേഷനുള്ളില്‍ ടിക്കറ്റ് ബുക്കിങ് കൗണ്ടറിനു മുന്നിലായി അന്വേഷണ വിഭാഗം ഓഫീസിന് സമീപമാണ് എസ്ബിടിയുടെ എടിഎം കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിപ്പോള്‍ സ്റ്റേഷനു പുറത്തുള്ള ഒരു സ്വകാര്യ കെട്ടിടത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
സ്റ്റേഷനുള്ളില്‍ എടിഎം കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തിലുണ്ടാകുന്ന വര്‍ദ്ധനവും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ റെയില്‍വേ കാണിക്കുന്ന അലംഭാവവും തടസമാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കൂടാതെ സ്റ്റേഷനുള്ളിലെ കൗണ്ടറില്‍ യാത്രക്കാര്‍ക്ക് മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയൂ. പുറത്തുനിന്നു വരുന്നവര്‍ക്ക് വാഹന പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് എടിഎം കൗണ്ടര്‍ സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
റെയില്‍വേ സ്റ്റേഷനിലെത്തുന്ന ട്രെയിന്‍ യാത്രക്കാരെ സംബന്ധിച്ച് കൗണ്ടര്‍ മാറ്റിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: