ഈരാറ്റുപേട്ട: മൂന്നിലവ്, മേലുകാവ് ഗ്രാമപഞ്ചായത്തുകളില്‍ ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. മൂന്നിലവ് പഞ്ചായത്തിലെ വിവിധ റോഡുകള്‍ മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ക്കു വന്ന നഷ്ടമാണ് നാശനഷ്ടത്തിന്റെ വര്‍ദ്ധിപ്പിച്ചത്. വാകക്കാട് അഞ്ചുമല, മൂന്നിലവ് മങ്കൊമ്പ്, മേലുകാവ് തടിക്കാട് എരുമാപ്ര റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. അഞ്ചുമല, തടിക്കാട് റോഡുകളുടെ സംരക്ഷണിത്തി ഇടിഞ്ഞതോടെ ഗതാഗതം മുടങ്ങി. അഞ്ചുമല പള്ളി റോഡില്‍ ചുങ്കപ്പുര രാജന്റെ പുരയിടത്തിന്റെ ഭാഗം റോഡില്‍ പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. വള്ളിയില്‍ അനില്‍കുമാറിന്റെ വീട് തേക്കുമരം വീണ് ഭാഗീകമായി തകര്‍ന്നത്.
മേലുകാവ് തടിക്കാട് ഇരുമാപ്ര അഞ്ചുമല റോഡിന്റെ സംരക്ഷണഭിത്തികള്‍ ഇല്ലാത്ത ഭാഗത്ത് മണ്ണൊലിച്ച് കലുങ്കുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും, റോഡുകള്‍ ഭാഗികമായി തകരുകയും ചെയ്തു. മീനച്ചില്‍ തഹസില്‍ദാര്‍ ബാബു സേവ്യര്‍, മൂന്നിലവ് വില്ലേജ് ഓഫീസര്‍ മഞ്ചിത്ത്, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ഐസക് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടംമ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: