കളമശ്ശേരി: കേരളത്തിലും ദേശീയതലത്തിലും തീവ്രവാദശക്തികളുടെ പിന്‍ബലത്തോടെ നടമാടുന്ന ‘ലൗ ജിഹാദ്’ കുടുംബങ്ങളുടെ ആണിക്കല്ല് തകര്‍ക്കുമെന്ന് ബിജെപി. കളമശേരിയില്‍ നടന്ന അനൂജയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തിന്റെ കാരണക്കാരന്‍ എട്ട് ക്രിമിനല്‍ കേസുകളിലെ മുഖ്യപ്രതിയും ചാവക്കാട് യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന് വധക്കേസിലെ പ്രതിയുമായ ഖാലിം ആണ്. ഇയാള്‍ നേതൃത്വം കൊടുക്കുന്ന തീവ്രവാദിപ്രസ്ഥാനത്തിന്റെ ആസൂത്രിതമായ പ്രവര്‍ത്തനമാണ് ഈ മരണത്തിലൂടെ വ്യക്തമാകുന്നത്.
കോളേജ് കാമ്പസുകളില്‍ മയക്കുമരുന്ന് വില്‍പ്പനയും പെണ്‍കുട്ടികളെ വഴിതെറ്റിച്ച് പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും മതംമാറ്റുകയും അതിന് തയ്യാറല്ലാത്തവരെ അതിക്രൂരമായി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി.ഒരുവര്‍ഷത്തോളം അനൂജയെയും കുടുംബത്തെയും കൂടെ താമസിപ്പിച്ച് അവസാനം മൃഗീയമായി കൊലപ്പെടുത്തി കെട്ടിത്തൂക്കി തല മുണ്ഡനം ചെയ്ത് മൃതദേഹത്തെപ്പോലും മതംമാറ്റുന്ന പൈശാചികകൃത്യമാണ് അരങ്ങേറിയത്. ഇത്തരത്തിലുള്ള ലൗ ജിഹാദ് നമ്മുടെ കുടുംബങ്ങളെ കാര്‍ന്നുതിന്നുന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.
ഇതിനെതിരെ സമൂഹത്തെയും കുടുംബങ്ങളെയും ബോധവല്‍ക്കരിക്കാനും ഇത്തരം ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുമായി ബിജെപിയുടെ നേതൃത്വത്തില്‍ ലൗ ജിഹാദ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍: ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍. സജികുമാര്‍ (ചെയര്മാന്), ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന് (വര്‍ക്കിംഗ് ചെയര്മാന്), ബിജെപി കളമശ്ശേരി നി.മണ്ഡലം പ്രസിഡന്റ് കെ.എസ്. ഉദയകുമാര്‍, ബിജെപി തൃക്കാക്കര നി.മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് (വൈസ് ചെയര്മാന്), ബിജെപി കളമശ്ശേരി നി.മണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍കുമാര്‍ (ജന. കണ്‍വീനര്‍), യൂണിവേഴ്സിറ്റി ഏരിയാ പ്രസിഡന്റ് വി.ജി. ജയകുമാര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍). കണ്‍വീനര്‍മാരായി എം.എ. തങ്കപ്പന്, എ.എല്‍. എബിന്‍രാജ്, എം.യു. മനീഷ്, സോമന് വളവക്കാട്ട്, എം. നന്ദകുമാര്‍, വിനോദ് നന്ദനം, പി.പി. സുന്ദരന്‍, ടി.പി. തോമസ്, എം.സി.ദിനേശ്, അശോക്ബാബു, അഡ്വ. ലാല്‍ചന്ദ്, ഇ.എ. ധര്മ്മരാജന്, ബിനോയ് ഉണിച്ചിറ, ജ്യോതിഷ്ധരന്, ഡി.ബി. കുറുപ്പ്, കെ.കെ. അജയന്, സജീവ് കരുമക്കാട്ട്, സജിത്ത് പി.എ, ജോസ് തോമസ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: