കളമശ്ശേരി: പൂജാരിവളവില്‍ ബൈക്ക് യാത്രികരായ യുവതീയുവാക്കള്‍ അപകടത്തില്‍ പെട്ടത് പുലര്‍ച്ചെ നാലോടെയെന്ന് സൂചന. റോഡില്‍ കിടന്നത് രണ്ടര മണിക്കൂറോളം ചോരവാര്‍ന്ന് കിടന്ന് ഇവരെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കണ്ടത്.
അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. രാവിലെ മഴ പെയ്തതും അപകടം നടന്നത് അറിയുന്നതിന് തടസ്സമായി. മരണം നടന്നശേഷം ഇരുവരെയും തിരിച്ചറിഞ്ഞതും പ്രയാസപ്പെട്ടാണ്. ശ്രീക്കുട്ടിയെ ലൗജിഹാദില്‍ കുടുക്കി കടന്ന് കളയവേയാണോ അപകടമുണ്ടായതെന്ന് സംശയമുയരുന്നു.
അപകടത്തില്‍പ്പെട്ട ബൈക്ക് ഷെഫിന്റെ സുഹൃത്തിന്റേതായിരുന്നു. കളമശ്ശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന് എത്തിയാണ് ഇരുവരെയും തിരിച്ചറിയുന്നതിനുള്ള നടപടിയെടുത്തത്. ഷെഫിന്റെ സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ഫോണില്‍ നിന്ന് പലരെയും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ‘ഉമ്മ’യെന്ന പേരിലുള്ള നമ്പറില്‍ വിളിച്ചെങ്കിലും തലശ്ശേരിയില്‍ ആണ് ഫോണ്‍ മുഴങ്ങിയത്.
ഇതോടെ ഫോണ്‍ ഷെഫിന്റെതല്ലെന്ന് മനസ്സിലായി. ഷെഫിന്റെ കൈവശം ഉണ്ടായിരുന്ന എ.ടി.എം കാര്‍ഡ് പരിശോധിച്ച് നോക്കിയെങ്കിലും ഇതും ഇയാളുടെതല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് മൊബൈല്‍ഫോണില്‍ നിന്ന് തന്നെ ഷെഫിന്റെ മറ്റ് സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ ശ്രീക്കുട്ടിയുടെയും ഫോണ്‍ ലഭിച്ചു.
മൃതദേഹങ്ങള്‍ രാവിലെ എഴ് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. രാവിലെ തന്നെ പോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടികള്‍ എടുത്തെങ്കിലും പോലീസ് സര്ജന് ഇല്ലെന്ന കാരണം പറഞ്ഞ് ചിലപ്രാദേശിക നേതാക്കള്‍ രംഗത്ത് എത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് പോലീസ് ഇടപെടുകയും മരണപ്പെട്ടവരുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റാന്‍ തയ്യാറെടുക്കകയും ചെയ്തു.
ഈ തര്‍ക്കങ്ങള്‍ക്കിടയിലും മെഡിക്കല്‍ കോളേജ് ആര്.എം.ഒ ഇടപെടാത്തതില്‍ ജനപ്രതിനിധികളും പ്രതിഷേധിച്ചു. ഇതിനിടെ പോസ്റ്റ്മോര്‍ട്ടത്തിന് സി.ഐയുടെ അനുമതി വേണം എന്ന് പോലീസ് ശഠിച്ചതോടെ ബന്ധുക്കള്‍ വിസമ്മതിച്ചു. ജനറല്‍ ആസ്പത്രിയിലേക്ക് സി.ഐ നേരിട്ട് എത്തുമെന്ന ഉറപ്പ് ലഭിച്ചതോടെ ഉച്ചക്ക് ഒരു മണിക്ക് മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. നാല് മണിയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കി. അപകടത്തില്‍പ്പെട്ട ബൈക്ക് പോലീസ് രാവിലെ തന്നെ മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: