മുണ്ടക്കയം: അധികാരികളുടെ അനാസ്ഥ ആശുപത്രി വളപ്പില്‍ മാലിന്യം കുന്നു കൂടുന്നു. മാലിന്യം നിക്ഷേപിക്കരുത്, അതു പകര്‍ച്ച വ്യാധിക്കു കാരണവമാവുമെന്ന് ജനങ്ങളെ ബോധവത്കരിക്കാന്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതിനു തൊട്ടു മുന്നില്‍ മാലിന്യ കൂമ്പാരം മുണ്ടായാല്‍ അതും അധികാരികളുടെ അനാസ്ഥമൂല മുണ്ടായാല്‍ ആരോടു പരാതി പറയുമെന്നതാണ് കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി നിവാസികളുടെ പ്രശ്നം. കൊക്കയാര്‍ പഞ്ചായത്ത് വക വെംബ്ലി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന വിവാഹ സല്ക്കാരത്തിന്റ അവശിഷ്ടങ്ങളാണ് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ വളപ്പില്‍ കുന്നു കൂടുന്നത്. കമ്യൂണിറ്റി ഹാളിന് വാടകയായി 2,000രൂപ പഞ്ചായത്ത് ഈടാക്കുന്നുണ്ട്. മാലിന്യങ്ങള്‍ ഇടാന്‍ പ്രത്യേക ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ടാങ്ക് നിറഞ്ഞ് കവിഞ്ഞിട്ടും അതു മാറ്റാനോ മറ്റു സംസ്കരണ സംവിധാനമൊരുക്കാനോ അധികാരികള്‍ തയ്യാറാകാത്തതാണ് പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവാഹങ്ങളുടെ ഭക്ഷണ അവശിഷ്ടങ്ങള്‍ ടാങ്കിനു മുകളില്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ആയുര്‍വേദാശുപത്രിയിലും വെംബ്ലി പോസ്റ്റോഫീസ് എന്നിവിടങ്ങളില്‍ എത്തുന്നവരും മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ഈച്ചയും കൊതുകും പെരുകിയതോടെ പകര്‍ച്ച വ്യാധി ഭീതിയും നിലനില്ക്കുന്നു. മാലിന്യ സംസ്കരണത്തിനു പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ലെങ്കില്‍ മാലിന്യം വാഹനത്തില്‍ കയറ്റി പഞ്ചായത്ത് ആഫിസിനു മുന്നില്‍ കൊ ണ്ടുപോയി നിക്ഷേപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: