കുമരകം: റിസോര്‍ട്ടിലെ മാലിന്യം നടവഴിയിലൂടെ ഒഴുകി പ്രധാന തോട്ടിലെത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കുമരകം അമ്മങ്കരി ഭാഗത്ത് സ്ഥിതിചെയ്യുന്ന ലേക്സോങ് റിസോര്‍ട്ടി ലെ കക്കൂസ് മാലിന്യമാണ് മതിലിനടിയില്‍ ഓവുവച്ച് പൊതുവഴിയിലേക്ക് തുറന്നുവിടുന്നത്. നൂറുകണക്കിന് ആളുകള്‍ അലക്കാനും കുളിക്കാനും പാത്രം കഴുകാനും ആശ്രയിക്കുന്ന തോട്ടിലേക്കാണ് ഈ കക്കൂസ് മാലിന്യം ചെന്നു ചേരുന്നത്. ഇതിനെതിരെ ജനങ്ങള്‍ പഞ്ചായത്തില്‍ പരാതി നല്കി. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്തെത്തി നിജസ്ഥിരി ബോ ദ്ധ്യപ്പെട്ട് റിസോര്‍ട്ട് മാനോജരോട് കാര്യം ധരിപ്പിച്ചെങ്കിലും അത് മുഖവിലയ്ക്കെടുക്കാത്ത റിസോര്‍ട്ടുടമ ഇപ്പോഴും മാലിന്യം പൊതു വഴിയിലൂടെ ഒഴുക്കുകയാണ്. ദുര്‍ഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ പരാതിയുമായി ഉന്നത തല അധികാരികളെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും സമീപിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: