കുന്നിക്കോട്: രാജി നാടകങ്ങള്‍ കൊണ്ട് അഴിമതി മൂടിവെക്കാമെന്ന് ഇടതുപാര്‍ട്ടികള്‍ കരുതേണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന്. വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട്ടെ ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമയില്‍ നിന്നും പതിനായിരങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രാജി കൊണ്ട് പ്രശ്നം അവസാനിപ്പിക്കുവാന്‍ സിപിഐ നോക്കേണ്ടെന്നും മദ്യമുതലാളിയില് നിന്നും ലക്ഷങ്ങള്‍ വാങ്ങിയിട്ടുള്ള സിപിഐ സംസ്ഥാന നേതാവിന്റെ പങ്ക് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണവും സമരവും ഒരേസമയം നടത്തി ജനങ്ങളെ പറ്റിക്കുന്ന ഇരുമുന്നണികളുടെയും ജനവഞ്ചന പുറത്തു കൊണ്ടുവന്നിരിക്കുന്നത് ബിജെപിയാണെന്നും മദ്യ വിമുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനമാണ് മദ്യമുതലാളിമാര്‍ക്കു വേണ്ടി സിപിഐയും സിപിഎമ്മും യുഡിഎഫും ചേര്‍ന്ന് മാറ്റിയെഴുതിയിരിക്കുന്നതെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു .
യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് രമേശ് മേലിലയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ ചന്ദ്രശേഖര്‍, സി.ബി പ്രതീഷ്, ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍, ബിജെപി ജില്ലാ കമ്മറ്റി അംഗം ഇരണൂര്‍ രതീഷ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ദീപുരാജ്, അജേഷ് കുന്നിക്കോട്, രാജീവ്, ദാസ് തലവൂര്‍, അനന്ദു വിളക്കുടി, രാകേഷ് ചക്കുവരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: