പത്തനാപുരം: താലൂക്കിലെ പ്രധാന പട്ടണമായ കുന്നിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യത്തിനായി ശങ്കകള്‍ വല്ലതും തോന്നിയാല്‍ ഇപ്പോള്‍ പെരുവഴി തന്നെ ശരണം. നിലവിലുളള ഈ ടോയ്ലറ്റ് നോക്കുകുത്തിയായി മാറി നാളുകളായിട്ടും ഇത് പ്രവര്ത്തനക്ഷമമാക്കാത്തതും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതുമാണ് കംഫര്‍ട്ട്സ്റ്റേഷന്‍ നിര്‍മ്മിക്കണം എന്നാവശ്യം ശക്തമാകുവാന്‍ കാരണം.
യാത്രക്കാരുടെ പരാതി ഏറിയപ്പോള്‍ രണ്ടര വര്‍ഷം മുന്‍പ് അഞ്ച് ലക്ഷം രൂപ മുടക്കി കുന്നിക്കോട് ജംഗ്ഷനില്‍ വിളക്കുടി പഞ്ചായത്ത് ഒരു ഈ ടോയ് ലററ് നിര്‍മ്മിച്ചു. നിര്‍മ്മാണത്തിലടക്കം വന്‍ അഴിമതിയുണ്ടെന്ന പരാതിക്ക് പിന്നാലെ ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇത് തകരാറിലാകുകയും പൂട്ടുകയും ചെയ്തു.
പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട അഞ്ച് ലക്ഷം വെളളത്തിലായത് തന്നെ മിച്ചം. ഇതിപ്പോള്‍ പോസ്റ്റര്‍ പതിക്കാനുളള സ്ഥലമായി മാറി. തലവൂര്‍, പട്ടാഴി, മേലില, വെട്ടിക്കവല, വിളക്കുടി പഞ്ചായത്തുകളില്‍ നിന്നും കൊല്ലത്തേക്കും പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കും പോകുന്നതിനായി എത്തുന്ന സ്ത്രീകളടക്കമുളള യാത്രക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്വഹിക്കുവാനാകാതെ ബുദ്ധിമുട്ടുകയാണ്. അടിയന്തിരമായി ഈ ടോയ് ലററ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനും കംഫര്‍ട്ട്സ് റേറഷന്‍ തുറക്കുന്നതിനും നടപടികളെടുക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: