കൊല്ലം: പട്ടികജാതി,വര്‍ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ആദിവാസി ശിക്ഷാ റിന് യോജനക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പിഎച്ച്ഡി ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍/സാങ്കേതിക കോഴ്സുകളില്‍ പഠനം നടത്തുവരെയാണ് പരിഗണിക്കുന്നത്.
കുടുംബവാര്‍ഷിക വരുമാനം ഗ്രാമങ്ങളിലുള്ളവര്‍ക്ക് 81000 രൂപയും നഗരങ്ങളിലുള്ളവര്‍ക്ക് 104000 രൂപയും കവിയാന്‍ പാടില്ല. പഠിക്കുന്ന സ്ഥാപനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ അംഗീകൃതമോ ആയിരിക്കണം. കോഴ്സ് യുജിസി/എഐസിടിഇ/എഐബിഎംസി/ഐസിഎംആര്‍ അംഗീകരിച്ചതായിരിക്കണം. ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ഈ ആവശ്യത്തിനായി വായ്പ ലഭിച്ചവരെ പരിഗണിക്കില്ല.
ഭാരതത്തിനകത്ത് പഠനം നടത്താന്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം നിബന്ധനകള്‍ക്ക് വിധേയമായി അഞ്ചു ലക്ഷം രൂപവരെ വായ്പ നല്‍കും. തുക പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം അഥവാ ഉദേ്യാഗം ലഭിച്ച് അറു മാസത്തിന് ശേഷം ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമായാല്‍ വായ്പ ലഭിച്ചതിനുശേഷം തിരിച്ചടവ് ആരംഭിക്കുന്നതുവരെയുള്ള കാലയളവില്‍ പലിശ പൂര്‍ണമായും ഇളവ് ചെയ്ത് നല്‍കും. നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷകര്‍ കോര്പ്പറേഷന് നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പാലിക്കാന്‍ ബാധ്യസ്ഥരായിരിക്കും. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2764440.
പ്രതികരിക്കാൻ ഇവിടെ എഴുതുക: