കറുകച്ചാല്‍: കറുകച്ചാല്‍ ടൗണിലെ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. പതിനേഴോളം ക്വാര്‍ട്ടേഴ്സുകളില്‍ വിരലില്‍ എണ്ണാവുന്നവയില്‍ മാത്രമാണു താമസം ഉളളത്. ബാക്കിയുളളവ കാടും വളളിപ്പടലുകളും കയറി നശിക്കുന്നു. കാടുകള്‍ വ്യാപകമായിവളര്ന്നതോടെ ഇഴജന്തുക്കളുടെ താവളമായി ഇവിടം മാറി. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ ക്വാര്‍ട്ടേഴ്സുകളിലും പോലീസുകാര്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ താമസിക്കുന്നതിന് പലര്‍ക്കും താല്പര്യമില്ല. ക്വാര്‍ട്ടേഴ്സുകളില്‍ താമസമുണ്ടായിരുന്ന സമയങ്ങളില്‍ പലരും കപ്പ, വാഴ, ചേന, ചേമ്പ് മുതലായ കൃഷികളും ചെയ്തിരുന്നു ഇതുകാരണം പരിസരം കാടുകയറാതെ സൂക്ഷിച്ചിരുന്നു. ക്വാര്‍ട്ടേഴ്സുകള്‍ കാടു കയറി നശിക്കാതെ സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: