ആലപ്പുഴ: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനായി വിഭാവനം ചെയ്ത പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കൊല്‍ക്കത്തയില്‍ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങ് തത്സമയം ഇവിടെ പ്രദര്‍ശിപ്പിച്ചു.
പരിപാടിയില്‍ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഉദ്യോഗസ്ഥര്‍ അപേക്ഷാ ഫോറം വിതരണം ചെയ്യുകയും പൂരിപ്പിച്ചവ സ്വീകരിക്കുകയും ചെയ്തു. 18നും 50നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലൂടെ 31 വരെ പദ്ധതിയില്‍ ചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: